ചുക്കില്ലാത്ത കഷായം ഇല്ലെന്ന പോലെ ഇഞ്ചിയില്ലാത്ത കറികളും അപൂർവം. ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ഇഞ്ചിയില്ലാതെ മലയാളിയുടെ അടുക്കള ഒരു ദിവസം പോലും മുന്നോട്ടു പോവില്ല...
പുളിയിഞ്ചി
ആവശ്യമായ ചേരുവകൾ
ഇഞ്ചി അരിഞ്ഞത് – ഏഴര ടേബിൾ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – 5–8 എണ്ണം
പുളി– ചെറുനാരങ്ങാ വലുപ്പം
ചെറുചൂടുള്ള വെള്ളത്തിൽ കുതിർത്ത് അരിച്ചെടുക്കുക.
ശർക്കര – 200 ഗ്രാം
(ശര്‍ക്കര പാനിയാക്കുക)
വെളിച്ചെണ്ണ– 3 ടേബിൾ സ്പൂൺ
കടുക് – രണ്ടര ടീസ്പൂൺ
വറ്റൽ മുളക് രണ്ടായി മുറിച്ചത് – 6 എണ്ണം
കറിവേപ്പില – കുറച്ച്
മഞ്ഞൾ പൊടി – ഒരു ടീസ്പൂൺ
മുളകുപൊടി – 4
ഉപ്പ് – പാകത്തിന്
വറുത്ത ഉലുവപൊടി – രണ്ട് ടീസ്പൂൺ
കായം – ചെറിയ കഷ്ണം
തയാറാക്കുന്ന വിധം
ഒരു മൺപാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ച് കടുകു പൊട്ടിച്ച്, വറ്റൽ മുളക്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുചൂടിൽ കുറച്ച് മിനിറ്റ് വഴറ്റുക. ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് ചെറിയ ചൂടിൽ ഒരു മിനിറ്റ് വഴറ്റുക. പുളിവെള്ളം ചേർത്ത് 3–4 മിനിറ്റ് തിളപ്പിക്കുക. ശർക്കര പാനി ചേർത്തു തുടർച്ചയായി ഇളക്കുക. ഇവ കുറുകി വരുന്ന സമയത്ത് വറുത്ത ഉലുവ പൊടിയും കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഉപ്പും മധുരവും നോക്കി കറി വാങ്ങിവയ്ക്കുക. അടുത്ത ദിവസം തണുത്തതിനു ശേഷം രുചിയോടെ ഉപയോഗിക്കാം.
Content Summary : Puli Inchi Recipe by Chef Suresh Pillai