ADVERTISEMENT

നാട്ടിലെ ഹോട്ടലുകളിലെല്ലാം കയറിയിറങ്ങി ചിക്കൻ പല രൂപത്തിൽ തട്ടി വിട്ട് മടുത്തോ? ചുട്ടും പൊരിച്ചും കരിച്ചുമൊക്കെ കോഴിയെ സ്നേഹിച്ചവർക്ക് ഇതാ വീട്ടിൽ എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു ചിക്കൻ റോസ്റ്റ് (Chicken Roast). സ്ഥിരം ചിക്കൻ രുചികൾ മാറ്റിപ്പിടിച്ച് ചിക്കൻ റോസ്റ്റ് പരീക്ഷിച്ചാലോ

 

ആവശ്യമായ ചേരുവകൾ

 

ചിക്കൻ – 1 കിലോ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 േടബിൾ സ്പൂൺ

പച്ചമുളക് – 2 എണ്ണം

സവാള – 2 എണ്ണം

ചുവന്നുള്ളി – 10 എണ്ണം

ഉപ്പ് – ആവശ്യത്തിന്

മഞ്ഞൾപ്പൊടി – അര ടേബിൾ സ്പൂൺ + അര ടീസ്പൂൺ

തേങ്ങാ കൊത്ത് – അര കൈപിടി

വിനാഗിരി – 1 ടീസ്പൂൺ

മല്ലിപൊടി – 1 േടബിൾ സ്പൂൺ

കശ്മീരി മുളകു പൊടി – 3 ടേബിൾ സ്പൂൺ

തക്കാളി – 1 എണ്ണം

ഗരം മസാല – 1 ടീസ്പൂൺ

നാരങ്ങ നീര് – 1 ടീസ്പൂൺ

കറിവേപ്പില – 2 തണ്ട്

മല്ലിയില – 2 തണ്ട്

WEEKLY_2022_JUNE_18_Magzter.pdf
ചിക്കൻ റോസ്റ്റ്

ചതച്ച കുരുമുളക് – 1 ടീസ്പൂൺ

മുട്ട – 1 എണ്ണം

 

തയാറാക്കുന്ന വിധം

 

ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി, ഒന്നര ടേബിൾ സ്പൂൺ കശ്മീരി മുളകുപൊടിയും അര സ്പൂൺ മഞ്ഞൾ പൊടിയും വിനാഗിരിയും ഉപ്പും ഒരു മുട്ടയും ചേർത്ത് തിരുമ്മി അര മണിക്കൂർ മാറ്റിവയ്ക്കണം. പിന്നീട് കോഴി കഷ്ണങ്ങൾ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കണം. കോഴി പൊരിച്ച അതേ പാനിൽ ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് ചേർത്ത് അതിലേക്ക് സവാളയും ചുവന്നുള്ളിയും തേങ്ങാക്കൊത്തും പച്ചമുളകും കറിവേപ്പിലയും ചേർത്ത് സ്വർണനിറമാകുന്നതു വരെ വഴറ്റണം. ബാക്കിയുള്ള മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾ പൊടിയും ചേർക്കുക. മസാല ചെറിയ ചൂടിൽ മൂത്തു വരുമ്പോൾ അരിഞ്ഞുവച്ച തക്കാളിയിട്ടു വഴറ്റി പൊരിച്ചു വച്ച കോഴിക്കഷ്ണങ്ങളും ചേർത്ത് കുറച്ച് ചൂടുവെള്ളം ഒഴിച്ച് മൂടിവച്ച് വേവിക്കണം. തുടരെ തുടരെ ചെറിയ ചൂടിൽ ഇളക്കി, എണ്ണ തെളിയുന്ന സമയത്ത് ആവശ്യത്തിന് കുരുമുളകു പൊടിയും കുറച്ച് ഗരം മസാലയും അരിഞ്ഞു വച്ച മല്ലിയിലയുമിട്ട് ചിക്കൻ റോസ്റ്റ് തയാറാക്കാം. 

 

Conent Summary : Easy Chicken Roast Recipe by Chef Suresh Pillai

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com