ADVERTISEMENT

ഉൗണിന് വെറൈറ്റി കറി വേണമെന്നു തോന്നിയാൽ ചെമ്മീനും മാങ്ങയും മുരിങ്ങക്കായും ചേർത്ത കറി (Prawns Mango Drumstick Curry) പരീക്ഷിക്കാം. കുറുകിയ തേങ്ങാപ്പാൽ ചാറിൽ പാകത്തിന് വെന്ത ചെമ്മീനും മാങ്ങയും മുരിങ്ങക്കായും സൃഷ്ടിക്കുന്ന അസാധ്യ രുചി ഒരിക്കലെങ്കിലും അറിയണം.

 

ചേരുവകൾ

 

ഇടത്തരം ചെമ്മീൻ – അരക്കിലോ

ചെമ്മീൻ വൃത്തിയാക്കി അതിന്റെ തലയും തോടും മാറ്റി വയ്ക്കുക. 

 

അരപ്പ് തയാറാക്കാൻ

 

തേങ്ങ ചിരകിയത് – ഒരു മുറി

ചെറിയുള്ളി – 4 എണ്ണം

കശ്മീരി മുളകുപൊടി – ഒന്നര ടീസ്പൂൺ

മല്ലിപ്പൊടി– ഒരു ടീസ്പൂൺ

വറുത്ത ഉലുവപ്പൊടി – കാൽ ടീസ്പൂൺ

മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ

ആവശ്യത്തിനു വെള്ളം ചേർത്ത് ഈ ചേരുവകൾ മിക്സിയിൽ നന്നായി അരച്ചെടുക്കുക. 

 

pachakam-prawns-mango-drumstick-curry-recipe-by-chef-suresh-pillai
ചെമ്മീനും മാങ്ങയും മുരിങ്ങക്കായും ചേർത്ത കറി

മുരിങ്ങക്ക തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞത് – 1

പുളിയുള്ള പച്ചമാങ്ങ തൊലി കളഞ്ഞ് കഷണങ്ങളാക്കിയത് – 1

പച്ചമുളക് കീറിയത് – 3

കറിവേപ്പില – കുറച്ച് 

ആവശ്യത്തിനു കല്ലുപ്പ്

 

തയാറാക്കുന്ന വിധം

 

ഒരു മൺചട്ടി ചൂടാക്കി വെളിച്ചെണ്ണയൊഴിച്ച് അതിലേക്കു ചെമ്മീനിന്റെ തലയിട്ട് നന്നായി ഇളക്കണം. തലയുടെ നിറം പിങ്ക് ആകുമ്പോൾ മാറ്റിവച്ച ചെമ്മീൻ തോടും കറിവേപ്പിലയും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ലീറ്റർ വെള്ളവും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ തോടും തലയും മാറ്റി ചട്ടിയിലെ ചാറിലേക്ക് മുരിങ്ങക്ക ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കണം. മുരിങ്ങക്ക പാതി വേവുമ്പോൾ മാങ്ങയും പച്ചമുളകും വൃത്തിയാക്കിയ ചെമ്മീനും ആവശ്യത്തിന് കല്ലുപ്പും കറിവേപ്പിലയും ചേർത്തു തിളപ്പിക്കുക. ചെമ്മീൻ പിങ്ക് നിറമാകുമ്പോൾ തേങ്ങയുടെ അരപ്പും കലക്കിയ വെള്ളവും ചേർത്ത് ചെറിയ ചൂടിൽ അഞ്ചു മിനിറ്റ് വേവിക്കണം. ഒരു പാടു വേവിച്ച് ചെമ്മീനിന്റെ ഗുണം കളയരുത്.

 

Content Summary : Prawns Mango Drumstick Curry Recipe by Chef Suresh Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com