ADVERTISEMENT

‌പച്ചക്കറികൾ ചേർത്തൊരു ടേസ്റ്റി അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • കാരറ്റ് (വലുത്) – 2 എണ്ണം
  • മുരിങ്ങയ്ക്ക – 1 എണ്ണം
  • ബീൻസ് – 12 എണ്ണം
  • കോളിഫ്ലവർ – 1/2 മുറി
  • വേവിച്ച ഗ്രീൻപീസ് – 1/2 കപ്പ്
    വെള്ളം
  • നല്ലെണ്ണ – 200 ഗ്രാം
  • ഉലുവ – 3/4 ടീസ്പൂൺ
  • കടുക്– 3/4 ടീസ്പൂൺ
  • വറ്റൽ മുളക് – 4 എണ്ണം
  • കറിവേപ്പില
  • മഞ്ഞൾപൊടി– 1 ടീസ്പൂൺ
  • കശ്മീരി മുളകുപൊടി – 3 ടേബിൾ സ്പൂൺ
  • വിനാഗിരി– 1/2 കപ്പ്
  • ഉപ്പ് – 4 ടീസ്പൂൺ
  • കായപ്പൊടി – 3/4 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

 

പച്ചക്കറികളെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം ആദ്യം കാരറ്റ് നീളത്തിൽ അരിഞ്ഞെടുക്കാം ശേഷം ബീൻസ് ചെരിച്ച് അരിയുക കോളിഫ്ലവർ ഇതളുകളായി എടുത്ത് നീളത്തിൽ ചെറിയ പീസുകളായി മുറിക്കാം ശേഷം മുരിങ്ങയ്ക്ക ഒരിഞ്ച് നീളത്തിൽ മുറിക്കാം ശേഷം അരകപ്പ് വേവിച്ച ഗ്രീൻപീസ് കൂടി എടുത്ത് ഇവയെല്ലാം മുക്കാൽ വേവാകുന്നതു വരെ വേവിച്ചെടുക്കാം. അതിനായി സ്റ്റൗ കത്തിച്ച് ഒരു പാത്രം വച്ച് അതിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളയ്ക്കാറാകുമ്പോൾ ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റ് ഇട്ടു കൊടുക്കുക. ഇതൊന്നു തിളച്ച് കാരറ്റ് ഒരു കാൽഭാഗം വെന്തുവരുമ്പോൾ മുരിങ്ങയ്ക്ക  ഇട്ടു കൊടുക്കുക. ശേഷം ബീൻസ് ഇട്ടു കൊടുക്കാം. ശേഷം കോളിഫ്ലവറും വേവിച്ച ഗ്രീൻപീസും ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇതെല്ലാം മുക്കാൽ വേവാകുമ്പോൾ വെള്ളം ഊറ്റി മറ്റൊരു പാത്രത്തിലേക്കു മാറ്റുക. 

 

ഇനി പിക്കിൾ തയാറാക്കുന്നതിനായി ഒരു പാത്രത്തിൽ 200 ഗ്രാം നല്ലെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ മുക്കാൽ ടീസ്പൂൺ വീതം കടുകും ഉലുവയും മൂന്നോ നാലോ വറ്റൽ മുളകും കറിവേപ്പിലയും ഇട്ടു കൊടുക്കുക. ഇവ പാകത്തിന് മൂത്തു വരുമ്പോൾ 25 ഗ്രാം കടുക് അരച്ചതും (അല്‍പം വെള്ളം ചേർത്തു പേസ്റ്റ് പോലെ അരച്ചത്) കൂടി ചേർത്തു തീ കുറച്ചു മൂപ്പിച്ചെടുക്കുക. ഇവയെല്ലാം മൂത്തു വരുമ്പോൾ ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും മൂന്ന് ടേബിൾ സ്പൂൺ പിരിയൻ മുളകു പൊടിയും (കാശ്മീരി മുളകുപൊടി) ചേർത്ത് പാകത്തിന് മൂത്തുവരുമ്പോൾ ഇതിലേക്ക് അര കപ്പ് വിനാഗിരിയും നാലു ടീസ്പൂൺ ഉപ്പും കൂടി ചേർത്തു നന്നായി ഇളക്കുക. നന്നായി തിള വന്ന ശേഷം ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികളും കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. അതിനു ശേഷം മുക്കാൽ ടീസ്പൂണ്‍ കായപ്പൊടി കൂടി ചേർത്തു വീണ്ടും നന്നായി യോജിപ്പിക്കുക. തണുത്ത ശേഷം ഒരു കുപ്പിയിലോ ഭരണിയിലോ ഇട്ടു വച്ച് രണ്ടു മൂന്നു ദിവസം കഴിഞ്ഞ്  ഉപയോഗിക്കാം.

 

Content Summary : Mixed Vegetable pickle recipe by Lekshmi Nair Vlogs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com