ADVERTISEMENT

ചിക്കൻ പൊരിച്ചും റോസ്റ്റായും ചില്ലിചിക്കനായുമൊക്കെ കഴിക്കാൻ എല്ലാവർക്കും പ്രിയമാണ്. അപ്പത്തിനും പൊറോട്ടയ്ക്കുമൊക്കെ അടിപൊളി കോമ്പിനേഷനാണ്. മിക്കവർക്കും ഇഷ്ടം കൂടുതൽ ചിക്കൻ ഫ്രൈയോടാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. ഇന്ന് വെറൈറ്റി രുചിയിലും പേരിലുമൊക്കെ ചിക്കൻ തയാറാക്കാറുണ്ട്. നല്ല ടേസ്റ്റുമാണ്. അങ്ങനെയൊരു കിടിലൻ റെസിപ്പിയാണ് ഷെഫ് അരുൺ വിജയൻ പങ്കുവച്ചിരിക്കുന്നത്. മാപ്പിള ചിക്കൻ. മലബാർ സ്റ്റൈലിലെ ഒരു വിഭവമാണിത്. സിംപിളും ടേസ്റ്റിയുമായുള്ള ചിക്കൻ ഫ്രൈയാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുക, എന്തിലും വെറൈറ്റി കൊണ്ടുവരിക അതൊക്കെയാണ് അരുണിന്റെ ഹൈലൈറ്റ്. പുതിയ വിഭവങ്ങൾ കണ്ടെത്താനും അതു അലങ്കരിച്ച് വിളമ്പാനും അരുണിന് ഏറെ ഇഷ്ടമാണ്. 

special-chicken-fry

 

ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും കുരുമുളകിന്റെയും മസാലയുടെയുമൊക്കെ രുചിയും തേങ്ങാപീരയുടെ സ്വാദും ചേർന്ന ക്രിസ്പി ചിക്കന്‍ കഴിച്ചാൽ ആരാധകരുടെ എണ്ണം കൂടും. ആർക്കും ഇഷ്ടപ്പെടുന്ന ചിക്കൻ ഫ്രൈയാണിത്. എല്ലാവര്‍ക്കും ഇൗസിയായി രുചിയോടെ തയാറാക്കാവുന്ന റെസിപ്പികളാണ് അരുൺ ഭക്ഷണപ്രേമികൾക്കായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ എങ്ങനെ മാപ്പിള ചിക്കൻ തയാറാക്കുമെന്ന് നോക്കാം.

 

ചേരുവകൾ 

ചിക്കൻ: 300 ഗ്രാം 

കശ്മീരി ചില്ലി പൗഡർ: 15 ഗ്രാം 

മഞ്ഞൾ പൊടി: 4 ഗ്രാം 

ലെമൺ ജ്യൂസ്‌:20 മില്ലി 

കുരുമുളക് പൊടി: 5 ഗ്രാം 

മൈദ: 10 ഗ്രാം 

തേങ്ങ ചിരകിയത്: 25 ഗ്രാം 

വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന് 

ഉപ്പ്: പാകത്തിന് 

ഗരം മസാല പൊടി: 5 ഗ്രാം 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 10 ഗ്രാം 

കറിവേപ്പില: 5ഗ്രാം

 

തയാറാക്കുന്ന വിധം

ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം. ചെറിയ കഷ്ണങ്ങളാക്കി എടുക്കണം. കശ്മീരി മുളക്പൊടിയും മഞ്ഞൾപൊടിയും കുരുമുളക് പൊടിയും തേങ്ങ ചിരകിയതും മൈദയും ഗരംമസാലയും ഇഞ്ചി വെളുത്തുള്ള പേസ്റ്റും ആവശ്യത്തിനുള്ള ഉപ്പും നാരങ്ങാ നീരും എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ച് ചിക്കനിലേക്ക് ചേർത്ത് 30 മിനിറ്റ് നേരം മാരിനേറ്റ് ചെയ്യുവാനായി വയ്ക്കാം.  ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് പൊരിച്ചെടുക്കാം. ഒപ്പം കറിവേപ്പിലയും വറുത്തെടുക്കാം. നല്ല ക്രിസ്പി രുചിയിൽ മാപ്പിള ചിക്കൻ റെഡി.

English Summary:Simple and Tasty Chicken Fry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT