ADVERTISEMENT

ലോകത്തെ ഏറ്റവും മികച്ച ഇറ്റാലിയൻ ഡ്രിങ്കിങ് വാട്ടര്‍ ബ്രാന്‍ഡുകളായ സാന്‍ പെല്ലെഗ്രിനോ അക്വാ പന്ന എന്നിവ എല്ലാ വര്‍ഷവും ഏഷ്യയിലെ ഏറ്റവും മികച്ച റെസ്റ്റോറൻ്റുകളുടെ പട്ടിക പുറത്തിറക്കാറുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സോളില്‍ വച്ചു നടന്ന ചടങ്ങില്‍ ഈ റാങ്കിഗിന്റെയും 12 -ാം പതിപ്പ് പുറത്തിറക്കി. ലോകത്തെ 19 വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ള മികച്ച റസ്റ്ററൻ്റുകൾ ഉൾപ്പെടുന്ന പട്ടികയില്‍ ടോക്കിയോയിലെ സെസാൻ, ഏഷ്യയിലെ ഏറ്റവും മികച്ച റസ്റ്ററൻ്റ് എന്ന പദവി സ്വന്തമാക്കി.

ടോക്കിയോയിലെ തന്നെ ഫ്ലോറിലേജ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ഷെഫായ ഗഗന്‍ ആനന്ദ് തന്‍റെ സ്വന്തം പേരില്‍ ബാങ്കോക്കില്‍ ആരംഭിച്ച റസ്റ്ററൻ്റ് മൂന്നാം സ്ഥാനത്തെത്തി. ഹോങ്കോങ്ങിലെ ചെയര്‍മാന്‍, ഹോങ്കോങ്ങിലെ തന്നെ വിംഗ്, ബാങ്കോക്കിലെ നുസാര, ബാങ്കോക്കിലെ സുഹ്രിംഗ്, ടോക്കിയോയിലെ ഡെന്‍, ഒസാക്കയിലെ ലാ സൈം, സിംഗപ്പൂരിലെ ഒഡെറ്റ് എന്നിവയാണ് ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ ഉള്ള മറ്റു റെസ്റ്റോറൻ്റുകൾ.

Masque-resturent
Image Credit: Masque. Restaurant/Facebook Page

ഈ ലിസ്റ്റില്‍ മൂന്നു ഇന്ത്യന്‍ റെസ്റ്റോറൻ്റുകളും ഇടം പിടിച്ചിരുന്നു. ചെന്നൈ, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നുള്ള റസ്റ്ററൻ്റുകളാണ് ഇവ.

1. മാസ്ക്, മുംബൈ

റസ്റ്ററേറ്റർ അദിതി ദുഗാറിന്റെ ആശയമായ മാസ്‌ക് , 2016-ൽ ആരംഭിച്ചതു മുതൽ രുചിലോകത്ത് നല്ല പേര് നിലനിര്‍ത്തിയിട്ടുണ്ട്. ഏഷ്യയിലെ മികച്ച 50 റസ്റ്ററൻ്റുകളുടെ പട്ടികയിൽ 23-ാം സ്ഥാനത്താണ് മാസ്‌ക്. മുംബൈയിലെ മുൻ ഇന്‍ഡസ്ട്രിയല്‍ മിൽ ഏരിയയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന 10 കോഴ്സ് മെനുവാണ് ഇവിടെ ഉള്ളത്.

2. ഇന്ത്യൻ ആക്സൻ്റ്, നൂഡല്‍ഹി

ഏഷ്യയിലെ മികച്ച 50 റെസ്റ്റോറൻ്റുകളുടെ പട്ടികയിൽ 26-ാം സ്ഥാനത്താണ് ന്യൂഡല്‍ഹിയിലെ ലോധി ഹോട്ടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ആക്സൻ്റ്. 2009 ൽ രോഹിത് ഖട്ടറാണ് ഇത് സ്ഥാപിച്ചത്. ഡല്‍ഹി കൂടാതെ, മുംബൈയിലും ന്യൂയോർക്ക് സിറ്റിയിലും ലണ്ടനിലും ഇതിനു ബ്രാഞ്ചുകളുണ്ട്.

പ്രശസ്ത ഷെഫ് മനീഷ് മെഹ്‌റോത്രയാണ് ഇന്ത്യൻ ആക്‌സൻ്റ് റസ്റ്ററൻ്റുകളുടെ പാചക ഡയറക്ടർ. അമേരിക്കൻ എക്‌സ്‌പ്രസിന്‍റെ ഇന്ത്യയിലെ ഏറ്റവും മികച്ച ഷെഫ് എന്ന ബഹുമതി നേടിയ ആളാണ്‌ മനീഷ്. 2009 ല്‍ ആരംഭിച്ച ഇന്ത്യൻ ആക്സൻ്റ്, ലോധിയിലേക്ക് മാറുന്നതിന് മുമ്പ് എട്ട് വർഷത്തോളം ദി മാനർ ഹോട്ടലിൽ പ്രവർത്തിച്ചു.

50-Best-Restaurants
Image Credit: Asia's 50 Best Restaurants /Facebook Page

ഇന്ത്യൻ ഫ്യൂഷൻ പാചകരീതികൾക്ക് പേരുകേട്ട റെസ്റ്റോറൻ്റ്, വർഷങ്ങളായി ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2015 ലും 2016 ലും ലോകത്തിലെ ഏറ്റവും മികച്ച 50 റെസ്റ്റോറൻ്റുകളിൽ ഇടംനേടി. 2016 ൽ ഏഷ്യയിലെ മികച്ച 50 റെസ്റ്റോറൻ്റുകളുടെ പട്ടികയിൽ 9-ാം സ്ഥാനവും 2015 ൽ 22 ആം സ്ഥാനവും ലഭിച്ചു.

3. ആവർത്തന, ചെന്നൈ 

ഐടിസി ഗ്രാൻഡ് ചോളയിലെ ആഡംബര ഹോട്ടലിൽ സ്ഥിതി ചെയ്യുന്ന ആവർത്തന, പരമ്പരാഗത രുചികളിലും ചേരുവകളിലും വേരൂന്നിയ നൂതനവിഭവങ്ങളാണ് വിളമ്പുന്നത്. ഏഴ് മുതൽ 13 വരെ കോഴ്‌സുകളുള്ള മെനുവാണ് ഇവിടെ ഉള്ളത്. മായ എന്ന് പേരുള്ള ഏഴ് കോഴ്‌സ് മെനുവിനു 2,500 രൂപയും താര എന്ന പേരിലുള്ള 13 കോഴ്‌സ് മെനുവിന് 4,750 രൂപയുമാണ്‌.  താര ഒഴികെയുള്ള കോഴ്സുകള്‍ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഷെഫ് നിഖിൽ നാഗ്പാൽ ആണ് ആവർത്തനയുടെ ബ്രാൻഡ് കസ്റ്റോഡിയന്‍. ചെന്നൈയിലും കൊൽക്കത്തയിലും മുംബൈയിലും ബ്രാഞ്ചുകള്‍ തുറന്നിട്ടുണ്ട്.

ട്രിപ്പ്അഡ്‌വൈസറിന്റെ 2023 ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡുകളിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച ഒരേയൊരു റസ്റ്ററന്റായി ആവര്‍ത്തന തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഷ്യയിലെ മികച്ച 50 റെസ്റ്റോറൻ്റുകളുടെ പട്ടികയില്‍ 44 ആം സ്ഥാനത്താണ് ആവര്‍ത്തന.

English Summary:

A Taste Of Asia’s Best Restaurant Of 2024 According To World’s 50 Best

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com