ഇവിടെ കിട്ടും മീൻരുചിയുടെ ഊണ്; റസ്റ്ററന്റുമായി മുന്‍ ഐഎഎസ് ഓഫിസർ
Mail This Article
ചീനവലയിൽനിന്നു കിട്ടിയ മീൻ നല്ല നാടൻ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുമ്പോൾ രുചി വർത്തമാനത്തിലാണ് മുൻ ഐഎഎസ് ഓഫിസറായ പി.എം.അലി അസ്ഗർ പാഷ. ജനങ്ങൾക്കു വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്ത തലയിൽ ഇപ്പോൾ കറങ്ങിത്തിരിയുന്നത് എറണാകുളം കണ്ടെയ്‌നർ റോഡരികിൽ പൊന്നാരിമംഗലത്ത് ജനുവരിയിൽ ആരംഭിച്ച ‘മീമി’ എന്ന സ്വന്തം റസ്റ്ററന്റിലെ വിഭവങ്ങളെക്കുറിച്ചുള്ള ആലോചനകൾ.
ഉച്ചയ്ക്കു 12 മുതൽ 4 വരെ 14 ഇനം മീൻ വിഭവങ്ങളുമായി ഊണു ലഭിക്കും. ചീനവലയിൽനിന്നു ലഭിക്കുന്ന ജീവനുള്ള മീനുകളാണു എടുക്കുക. ജൈവ പച്ചക്കറി, വയനാടൻ മഞ്ഞൾ, തലശ്ശേരി ബോൾഡ് കുരുമുളക്, ആലപ്പുഴയിലെ കൃഷിയിടത്തിൽ നിന്നുളള നാളികേരം ആട്ടിയ വെളിച്ചെണ്ണ തുടങ്ങി ഉപയോഗിക്കുന്ന ഒരോ ഇനവും ജൈവരുചികളാണ്.
പാലക്കാട് ജില്ലാ കലക്ടർ, കൃഷി വകുപ്പ് സെക്രട്ടറി തുടങ്ങിയ പദവികളിലായി 34 വർഷത്തെ സേവനത്തിനു ശേഷം, ഭക്ഷ്യ– പൊതുവിതരണ വകുപ്പ് സെക്രട്ടറിയായി 2023 ജൂലൈയിലാണ് അദ്ദേഹം വിരമിക്കുന്നത്.