നല്ല പഞ്ഞി പോലുള്ള വെറൈറ്റി ഇഡ്ഡലി കിട്ടും; കൊച്ചിയിലെ മികച്ച സ്പോട്ടുകൾ

Mail This Article
രാവിലെ ശരിയായാൽ ഒരു ദിവസം ശരിയാകുമെന്നാണ് പറയാറുള്ളത്. പ്രഭാതഭക്ഷണം തൃപ്തികരം ആണെങ്കിൽ ആ ദിവസം മുഴുവനും പ്രത്യേക ഊർജ്ജസ്വലത ആയിരിക്കും. ജോലിത്തിരക്കിനിടയിൽ പ്രഭാതഭക്ഷണം ഉണ്ടാക്കാൻ സമയം കിട്ടാറില്ലെന്നാണോ പരാതി. എങ്കിൽ ഇനി അത്തരം പരാതികൾ വേണ്ട. കൊച്ചിൽ നല്ല കിടിലൻ ബ്രേക്ക് ഫാസ്റ്റ് കിട്ടുന്ന സ്ഥലങ്ങളുണ്ട്. ഇഡ്ഡലി പ്രിയർക്ക് ധൈര്യമായി പോകാവുന്ന ചില സ്ഥലങ്ങൾ ഇതാ.
ഐഡെലി കഫേ, കലൂർ
കലൂർ ഭാഗത്ത് താമസിക്കുന്നവർക്ക് അറിയാവുന്ന ഇഡ്ഡലി സ്പോട്ടുകളിൽ ഒന്നാണ് ഐഡെലി കഫേ. കലൂർ ജെ എൽ എൻ സ്റ്റേഡിയത്തിന് സമീപമാണ് ഈ കഫേ. വാഴയിലയിൽ തൂവെള്ള ഇഡ്ഡലി വച്ച് ചമ്മന്തിയും ഒക്കെയായി കിട്ടുന്ന ഈ ഇഡ്ഡലി ഒരു തവണ കഴിച്ചാൽ നിങ്ങളുടെ പ്രിയപ്പെട്ടതായി തീരും.

ഗീപൊടി തട്ട് ഇഡ്ഡലിയാണ് ഇവിടുത്തെ സ്പെഷൽ. ഗീ പൊടി ഇഡ്ഡലി മാത്രമല്ല നീർ ഇഡ്ഡലിയും നീർ ദോശയും നല്ല മൊരിഞ്ഞ ദോശയും പൂരിയും വടയുമെല്ലാം ഇവിടെ ലഭിക്കം.
ടിഫിൻ കമ്പനി, കൊച്ചി
പൊടി ഇഡ്ഡലി തന്നെയാണ് ഇവിടുത്തെയും പ്രധാന ആകർഷണം. ഇവിടെയും വാഴയിലയിൽ തന്നെയാണ് പൊടി ഇഡ്ഡലി ലഭിക്കുന്നത്.
ഒപ്പം സാമ്പാറും ചമ്മന്തിയും ഉണ്ടാകും. കാക്കനാട്, എം ജി റോഡ്, വില്ലിംഗ്ടൺ ഐലൻഡ് എന്നിവിടങ്ങളിലാണ് ടിഫിൻ കമ്പനിയുടെ സ്പോട്ടുകൾ ഉള്ളത്. കാക്കനാട് ഇൻഫോ പാർക്കിൻ്റെ സമീപത്താണ് ഇത്. രാവിലെ ഏഴുമണി മുതൽ 11 മണിവരെയാണ് ഇത് ഓപ്പൺ ആയിരിക്കുക. ഗീ പൊടി ഇഡ്ഡലി കൂടാതെ മൈസൂർ മസാല ദോശയും കുംഭകോണം ഡിക്രി കോഫിയും എല്ലാം ഇവിടെ ലഭിക്കുന്ന വിഭവങ്ങളാണ്.