ADVERTISEMENT

മനസ്സിൽ നമ്മൾ ഒരു സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അത് സത്യമുള്ളതാണെങ്കിൽ, നമ്മൾ മറന്നാലും ദൈവം അത് മറക്കില്ലെന്നാണ് പറയുന്നത്. അത്തരത്തിൽ ഒരു കുട്ടിക്കാല സ്വപ്നത്തിന്റെ സാഫല്യത്തിലാണ് ബോളിവുഡ് താരവും എം പിയുമായ കങ്കണ റണൌട്ട്. മണാലിയിൽ ഒരു കഫേ ആരംഭിക്കുക എന്ന സ്വപ്നം ഈ ഫെബ്രുവരി 14ന് സാക്ഷാത്കരിക്കുകയാണ്. വാലന്റൈൻസ് ദിനമായ ഈ മാസം 14ന് 'ദ മൗണ്ടയിൻ സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന കങ്കണയുടെ കഫേ തുറന്ന് പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞദിവസം കങ്കണ തന്നെയാണ് കഫേയുടെ ഒരു ചെറു വിഡിയോ പങ്കുവച്ചത്. 

'ഹിമാലയത്തിന്റെ മടിത്തട്ടിലെ എന്റെ കുഞ്ഞു കഫേ, ഒരു ബാല്യകാല സ്വപ്നം യാഥാർഥ്യമാകുന്നു. ദ മൗണ്ടയിൻ സ്റ്റോറി, ഇതൊരു പ്രണയകഥയാണ്. ഫെബ്രുവരി 14ന് ദ മൗണ്ടയിൻ സ്റ്റോറി തുറന്നു പ്രവർത്തനം ആരംഭിക്കുന്നു' - വിഡിയോയ്ക്ക് ഒപ്പം കങ്കണ കുറിച്ചു.  നിരവധി പേരാണ് കങ്കണയെ അഭിനന്ദിച്ചു കൊണ്ട് കമൻ്റ് ബോക്സിൽ എത്തിയത്. ഒരു മുത്തശ്ശിക്കഥയിലെ കഫേ പോലുണ്ടെന്ന് ഒരാൾ കുറിച്ചപ്പോൾ അവിടേക്ക് വരാൻ കാത്തിരിക്കുകയാണെന്ന് മറ്റൊരാൾ കുറിച്ചു. ഹിമാചൽ പ്രദേശിലെ മണാലിയിലാണ് മൗണ്ടയിൻ കഫേ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നത്.

അമ്മയുടെ അടുക്കളയുടെ ഗൃഹാതുരത ഉണർത്തുന്ന ഒരു ആദരവ് ആയിരിക്കും കഫേയെന്ന് വിഡിയോയിൽ കങ്കണ പറയുന്നു. പരമ്പരാഗത ഹിമാചലി വിഭവങ്ങളുടെ ഒരു പ്ലേറ്റ് വിഡിയോയിൽ കാണാം. ഇത് 'നിങ്ങളുമായുള്ള എന്റെ ബന്ധത്തിന്റെ കഥയാണ്' എന്ന് അവർ വിഡിയോയിൽ പറഞ്ഞു. 

തടിയാൽ നിർമിക്കപ്പെട്ട ഈ കഫേയുടെ ചുറ്റുമുള്ള കാഴ്ചകളും അകത്തെ കാഴ്ചകളും അതിമനോഹരമാണ്. ഗ്രാമീണ മനോഹാരിതയ്ക്ക് ഒപ്പം ആധുനികതയും കൂടി സമന്വയിപ്പിച്ചാണ് കഫേ പണി കഴിപ്പിച്ചിരിക്കുന്നത്. തടിയും കല്ലും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന കഫേയിൽ പ്രാദേശിക കരകൗശല വൈദഗ്ധ്യവും കാണാൻ കഴിയും. നഗരജീവിതത്തിന്റെറെ തിരക്കുകളിൽ നിന്ന് മാറി മലനിരകളിൽ ഒന്ന് വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യപൂർവം പോകാൻ കഴിയുന്ന ഒന്നായിരിക്കും ഈ കഫേ. ഭക്ഷണം കഴിച്ചതുകൊണ്ട് അതിമനോഹരമായ മലനിരകൾ ആസ്വദിക്കുകയും ചെയ്യാം.

English Summary:

Manali Cafe Opening Valentines Day

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com