ADVERTISEMENT

വ്യത്യസ്തമായ രുചിയിടങ്ങൾ കണ്ടാൽ അവിടേക്ക് ഓടിയെത്തുന്നവർ ആണ് മലയാളികൾ. പഴമയും രുചിക്കൂട്ടും ഉണ്ടെങ്കിൽ പറയുകയും വേണ്ട. അത്തരത്തിൽ ഒന്നാണ് ആലപ്പുഴയിലെ ഫാറെസ്റ്റ് ബേക്കറി. മധുരപലഹാരങ്ങളായ നാൻകട്ടൈ, ബട്ടർ ബൺ, ക്രീം ബൺ, ഗീ കേക്ക് എന്നിവയാണ് ഇവിടുത്തെ സ്പെഷൽ ഐറ്റംസ്. കേരളത്തിലെ തന്നെ ഏറ്റവും രുചിയുള്ള നാൻകട്ടൈ കിട്ടുന്ന കടയാണ് ഇത്. 1939ൽ ഇബ്രാഹിം സാഹിബ് ആണ് ഫാറെസ്റ്റ് ബേക്കറി ആരംഭിച്ചത്.

ഇബ്രാഹിം സാഹിബിന്റെ മകൻ ഫൈസൽ ആണ് ഇപ്പോൾ ഈ കട നോക്കി നടത്തുന്നത്. ദിവസേന കിലോക്കണക്കിന് നാൻകട്ടൈ കച്ചവടമാണ് ഈ കടയിൽ നടക്കുന്നത്. ഇബ്രാഹിം സാഹിബ് ആദ്യകാലത്ത് നാൻകട്ടൈയും ഹൽവയും വീട്ടിലുണ്ടാക്കി വിൽക്കുമായിരുന്നു. അതിനുശേഷമാണ് കട ആരംഭിച്ചത്. വെണ്ണയും പഞ്ചസാരയും ചേർന്ന രുചിയാണ് നാൻകട്ടൈയ്ക്ക്.

നാൻകട്ടൈ കൂടാതെ ക്രീം ബൺ, ബട്ടർ ബൺ , ഗീ കേക്ക് എന്ന് തുടങ്ങി നിരവധി പലഹാരങ്ങളാണ് ഭക്ഷണപ്രിയരെ കാത്ത് ഇവിടെയുള്ളത്. ആലപ്പുഴ വഴി പോകുന്നവർ ഫാറെസ്റ്റ് ബേക്കറിയിൽ ഇറങ്ങി നാൻകട്ടൈ രുചിച്ച് നോക്കാതെ പോകുന്നത് അപൂർവമാണ്. ആലപ്പുഴയിലെ സിവിൽ സ്റ്റേഷൻ വാർഡിൽ വെള്ളക്കിണർ ജംഗ്ഷനിൽ ആണ് ഫാറസ്റ്റ് ബേക്കറി. എല്ലാ വിഭവങ്ങളും ഇവിടെ തന്നെയാണ് ഉണ്ടാക്കുന്നത്. ഇവരുടെ തന്നെ ബോർമയിൽ ഉണ്ടാക്കുന്ന രുചികരമായ റൊട്ടിയും ബണ്ണും വാങ്ങാവുന്നതാണ്.

English Summary:

Alappuzha Must Try Bakery

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com