sections
MORE

ഒരു ലോകത്തും കിട്ടാത്ത രുചി കോട്ടയം ബീഫ് കട്‍ലറ്റ്

Actress Reenu Mathews
SHARE

കോട്ടയത്തെ  ചെറിയചെറിയബേക്കറികളിലെ ബീഫ് കട്‍ലറ്റ്. അതിന്റെ രുചി ലോകത്തെവിടെയും എനിക്ക് കിട്ടിയിട്ടില്ല. അത് കോട്ടയത്തിന്റെ പേറ്റന്റ് ഫുഡാണ്. ഒരിക്കൽ ദുബായിലൂടെ നടന്ന ഞാൻ ചെന്നുകയറിയത് ഒരു ഗ്രീക്ക് റസ്റ്ററന്റിലാണ്. ഗ്രീസിലെ ദേശീയ ഭക്ഷണമാണ് മുസാക്ക. മട്ടനും വഴുതനങ്ങയും ചീസുമൊക്കെ ചേർത്തൊരു ടേസ്റ്റി ഫുഡാണ്. അവിടത്തെ ചീഫ് ഷെഫിനെ പരിചയപ്പെട്ടു. ആളൊരു കോട്ടയത്തുകാരൻ. പേര് : കബീർ. മുസാക്കയും നമ്മുടെ ബീഫ് കട്‍ലറ്റോളം വരില്ല. 

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലാണ് ഞാൻ പഠിച്ചത്.‌ എന്റെ അന്തർമുഖത്വം മാറ്റിയെടുത്തത് ബസേലിയസ് കോളജിലെ ബിഎ ലിറ്ററേച്ചർ കാലമാണ്. കളർസെൻസും ഡ്രസ് സെൻസും കോട്ടയത്തുകാർക്ക് കുറച്ചുകൂടുതലായുണ്ട്. ജോലിയിലും സിനിമയിലും ആ കളർസെൻസ് എന്നെ സഹായിച്ചിട്ടുണ്ട്.  പഴയ വീടുകൾ ചെറുതെങ്കിലും അതിന്റെ ഭംഗിയിൽ നിലനിർത്തിയിരിക്കുന്ന ഒരു നഗരമാണ് കോട്ടയം.

 

beef-cutlet-kunchako
ബീഫ് കട്‍ലറ്റ്
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA