ചുട്ടമീൻ, ചട്ടിച്ചോറ്, ഷാപ്പിലെ മീൻകറി എല്ലാം ഇവിടുണ്ട്

fish-chuttathu
SHARE

സിനിമാതാരം ധർമജൻ കൊച്ചിയിൽ മീൻകട തുടങ്ങിയപ്പോൾ പ്രമുഖ നിർമാതാവും ഓഗസ്റ്റ് സിനിമയുടെ ഉടമയുമായ ഷാജി നടേശൻ തലസ്ഥാനത്ത് മീൻ വിഭവങ്ങൾ മാത്രമായി ഹോട്ടൽ തന്നെ തുറന്നു. തിരുവനന്തപുരം കേശവദാസപുരത്ത് എംജി കോളജിനു സമീപം തുടങ്ങിയിരിക്കുന്ന ഹോട്ടലിന്റെ പേരിലും മീനുണ്ട്– മൽസ്യ. ഉറുമിയിൽ തുടങ്ങി തീവണ്ടി വരെയുള്ള സിനിമകളുടെ നിർമാതാവാണ് ഷാജി നടേശൻ. 

നല്ല പെടയ്ക്കുന്ന മീൻ രുചി ആസ്വദിക്കുന്നവർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് കച്ചവടസാധ്യതയ്ക്കപ്പുറം മീൻ പ്രേമിയായ ഷാജി നടേശനെ ഹോട്ടൽ തുടങ്ങാൻ പ്രേരിപ്പിച്ചത്. ദിവസേന രാവിലെയും വൈകിട്ടും വിഴിഞ്ഞം, നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് മൽസ്യയിലേയ്ക്ക് മീൻ എത്തും. ഫിഷ് സ്റ്റോളിനൊപ്പമുള്ള റസ്റ്റോറന്റിൽ നമുക്കിഷ്ടമുള്ള മീൻ തിരഞ്ഞെടുത്ത് പാകം ചെയ്യിക്കാം. ചുട്ടമീൻ ആണ് സ്പെഷൽ ഇനം. ചട്ടിച്ചോറ്, ഷാപ്പിലെ മീൻകറി തുടങ്ങിയ നാടൻ വിഭവങ്ങളുമുണ്ട്. മൽസ്യയിൽ രാത്രി 12 മണി വരെ മീൻ ചൂടോടെ കഴിക്കാം. 

fish-tvm
മൽസ്യയിലെ ഫ്രഷ് മീൻ
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA