‍ഞാനുണ്ടാക്കും അമ്മച്ചമ്മന്തി: ജോജു ജോർജ്

Joju-Actor
SHARE

കഞ്ഞിക്കും ചൂടൻ ചോറിനും കപ്പയ്ക്കും ഒപ്പം കൂട്ടാവുന്ന ചമ്മന്തിയാണ് പാചകം ചെയ്യേണ്ടി വന്നാൽ നടൻ ജോജു ജോർജ്  ഉണ്ടാക്കുന്ന വിഭവം. ‘വെറും അഞ്ചു മിനിറ്റു മതി. അമ്മയാണ് ഇതു പറഞ്ഞുതന്നത്. അതുകൊണ്ട് അമ്മച്ചമ്മന്തിയെന്ന് ഞാൻ തന്നെ ഒരു പേരുമിട്ടു’. ഉണ്ടാക്കുക വളരെ ലളിതം.

∙ അഞ്ച് ചെറിയ ഉള്ളിയും ഏതാനും കറിവേപ്പിലയും അമ്മിയിൽ നന്നായി ചതച്ചെടുക്കുക. രണ്ട് കാന്താരിമുളകും ചെറിയ കഷണം വാളൻ പുളിയും അതിലിട്ട് തിരുമ്മി ഉടയ്ക്കണം. അതിലേക്ക് കുറച്ച് വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ഇട്ടാൽ എന്റെ പ്രിയപ്പെട്ട അമ്മച്ചമ്മന്തി തയാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA