എനിക്കു പ്രിയം കല്ലുമ്മക്കായ ഫ്രൈ: വിജിലേഷ്

vijilesh-actor
SHARE

നല്ല വെളിച്ചെണ്ണയിൽ, കുരുമുളകു പുരണ്ട് കല്ലുമ്മക്കായ വെന്തുവരുന്നതു കണ്ടാൽതന്നെ രണ്ടു പറ ചോറുണ്ണാം! അതും ആലോചിച്ച് നാവിൽ വെള്ളമൂറിയാണ് ഷൂട്ടിങ് ഇടവേളകളിൽ വീട്ടിലേക്കുള്ള യാത്ര. അതുകൊണ്ട് കൊയിലാണ്ടിയിലിറങ്ങി പാറപ്പള്ളി തീരത്തുനിന്നു പിടിക്കുന്ന കല്ലുമ്മക്കായ വാങ്ങുന്നതാണ് ആദ്യ ദൗത്യം. ഇവിടത്തെ കല്ലുമ്മക്കായുടെ രുചി ഒന്നു വേറെ തന്നെ. വീട്ടിലെത്തി അമ്മയുടെ രുചിക്കൂട്ട് തുല്യംചാർത്തി കല്ലുമ്മക്കായ ഉച്ചയൂണിന് നാവിൽ വയ്ക്കുന്നതുവരെ ഒരു രക്ഷയുമില്ല. എന്റെ പ്രിയപ്പെട്ട കല്ലുമ്മക്കായുടെ പാചകക്കൂട്ട് ഇതാണ്.

കല്ലുമ്മക്കായ – 500 ഗ്രാം
സവാള (അരിഞ്ഞത്) – 2 എണ്ണം
തക്കാളി (അരിഞ്ഞത്) – 2 എണ്ണം
പച്ചമുളക് – 4 എണ്ണം
മഞ്ഞൾപ്പൊടി – 1 സ്പൂൺ
മുളക് പൊടി – 2 സ്പൂൺ
കുരുമുളക് പൊടി – 1 സ്പൂൺ
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി അരിഞ്ഞത് – 2 സ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 50 മില്ലി

ഉണ്ടാക്കുന്ന വിധം:

വൃത്തിയാക്കിയ കല്ലുമ്മക്കായ ഉപ്പ്, മുളക‌ുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലവണ്ണം കുഴച്ച് 10 മിനിറ്റ് വയ്ക്കുക. പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. 

എണ്ണ ചൂടായതിനു ശേഷം കടുക്, അരിഞ്ഞുവച്ച സവാള, കറിവേപ്പില എന്നിവയിട്ട് വഴറ്റിയെടുക്കുക. സവാള ചുവന്നുവരുമ്പോൾ വെളുത്തുള്ളിയും ഇഞ്ചിയും ചേർക്കുക. എന്നിട്ട് വഴറ്റിയെടുക്കുക. 

കുഴച്ചുവച്ച കല്ലുമ്മക്കായ ഇതിലേക്ക് ചേർക്കണം. അരിഞ്ഞുവച്ച തക്കാളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് അര മണിക്കൂർ വേവിക്കുക. അതിനു ശേഷം കുരുമുളക് പൊടി ചേർത്ത് ഇളക്കി 

ആവശ്യമെങ്കിൽ കുറച്ച് പച്ച വെളിച്ചെണ്ണ ചേർക്കാം.

ലേഖനം തയാറാക്കിയത്: ശ്രീപ്രസാദ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA