ADVERTISEMENT

പാഴായിപ്പോകാവുന്ന ഭക്ഷണ പദാർഥങ്ങളിൽ നിന്നു  തയാറാക്കിയ ഏറ്റവും വലിയ സമ്മിശ്ര ഡെസേർട്ട് പുഡ്‍ഡിങ് വിസ്മയമായി. ഭക്ഷണം പാഴാക്കില്ല എന്ന പ്രതിജ്ഞയുമായി കോവളം ഉദയ് സമുദ്ര ലഷർ ബീച്ച് ഹോട്ടലിൽ തീർത്ത ഈ  ഭക്ഷ്യവിസ്മയം ലോക റെക്കോഡിലേക്ക്. 20 അടി വീതം നീളവും വീതിയുമുള്ള പുഡ്ഡിങ്ങിന്റെ ഭാരം  1610 കിലോ ! 

ഹോട്ടലിലെ 11 ഷെഫുമാർ തുടർച്ചയായ 14 മണിക്കൂർകൊണ്ടാണിതു  തയാറാക്കിയത്. സാൻഡ്‌വിച്ച്, കുക്കീസ്, പുഡിങ് എന്നിവയുടെ നിർമാണത്തിനിടെ മിച്ചം വരുന്ന  പദാർഥങ്ങൾ മറ്റു ചേരുവകളുമായി ചേർത്താണു വിഭവമൊരുക്കിയത് .ഇ.എം.നജീബ് പുഡ്ഡിങ് പ്രദർശനം ഉദ്ഘാടനം ചെയ്തു.  ഡോ.രാജശ്രീ അജിത്ത്, ജോർജ് ബേബി, എൽ.വി.കുമാർ, സി.വി. രവീന്ദ്രൻ, രാജഗോപാൽ അയ്യർ, ടി.എൻ. സുരേഷ്, ശിശുപാലൻ, വിവേക് നമ്പൂതിരി,മോഹനൻകുമാരൻ നായർ,  ഗുരുപ്രസാദ് എന്നിവർ പ്രസംഗിച്ചു. 

ആറായിരം മുട്ട, 400 ലീറ്റർ പാൽ....

ഭീമൻ പുഡ്ഡിങ് നിർമാണത്തിന്   50 കിലോ വീതം ചോക്ലേറ്റ്,  നട്സ്, 6000 മുട്ട, 400 ലീറ്റർ പാൽ എന്നിവയും 100 കിലോ ഐ സിങ് ക്രീമും ഉപയോഗിച്ചു.ഉദയസമുദ്ര സിഇഒ രാജഗോപാൽ അയ്യരുടെയും സെബാസ്റ്റ്യൻ, ഹരി നായർ, ഫൈസൽ ബഷീർ,ഇമ്മാനുവൽ  എന്നിവരുടെ നേതൃത്വത്തിലുള്ള ഷെഫുമാരാണ് ഇതിനു പിന്നിൽ.‌

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്്സിലേക്ക് പരിഗണിക്കുന്നതിന്റെ ആദ്യ പടിയായി യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം അധികൃതർ ഹോട്ടലധികൃതർക്ക് സർട്ടിഫിക്കറ്റ് നൽകി. വാഴമുട്ടം എച്ച്എസ്, മണ്ണന്തല മരിയോൺ പ്ലേഹോം,  കോവളം ഐഎച്ച്എംസിടി എന്നിവിടങ്ങളിലെ വിദ്യാർഥികളുൾപ്പെടെയുള്ളവരും നിരവധി വിദേശികളും വിസ്മയം കാണാനെത്തി.  

പുഡ്ഡിങ്ങിൽ വിരിഞ്ഞത് ഗ്രാമീണ ഭംഗി

ഭീമൻ പുഡ്ഡിങ്ങിൽ രൂപപ്പെട്ടത്  ഗ്രാമീണ ഭംഗിയും  പൂന്തോട്ടവും നഗരക്കാഴ്ചകളും. ഒരു വശത്ത് മലനിരകൾ, മറുവശത്ത്  നദി, വൃക്ഷലതാദികൾ, വളഞ്ഞു നീണ്ടു പോകുന്ന റോഡ്.  വർണവൈവിധ്യം നിറഞ്ഞ ഉദ്യാന ഭംഗിയും മത്സ്യക്കുളവും പച്ചക്കറിത്തോട്ടവും ടൗൺഷിപ്പും കാണാം. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, കാറ്റാടി വൈദ്യുത നിലയം എന്നിവകൂടി നിറഞ്ഞതാണു പുഡ്ഡിങ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com