ADVERTISEMENT

എരിപൊരി മസാലയിൽ പുരണ്ട് നാവിനെ തീപിടിപ്പിക്കുന്ന ചിക്കൻ 65 എനിക്ക് പ്രിയപ്പെട്ട വിഭവമാണ്. ഡ്രൈ ഫ്രൈ വിഭവമായാണ് സാധാരണ ചിക്കൻ 65 തീൻമേശകളിൽ എത്താറ്. എന്നാൽ 65 ഗ്രേവി, വേറിട്ട രുചിവഴിയിലെ ഒരു കേമൻ തന്നെ.

ചിക്കൻ 65 ഗ്രേവി
ചിക്കൻ 65 ഗ്രേവി

1. എല്ലില്ലാത്ത ചിക്കൻ- അരക്കിലോ
2. കട്ടത്തൈര്- ഒരു കപ്പ്
3. മുളകുപൊടി - മുക്കാൽ ടേബിൾ സ്പൂൺ
4. കശ്മീരി മുളകുപൊടി- മുക്കാൽ ടീസ്പൂൺ
5. മഞ്ഞപ്പൊടി- കാൽ ടേബിൾ സ്പൂൺ
6. മല്ലിപ്പൊടി- കാൽ ടേബിൾ സ്പൂൺ
7. പച്ചമുളക്- 5 എണ്ണം
8. ടുമാറ്റോ സോസ്- മൂന്ന് ടേബിൾ സ്പൂൺ
9. ബട്ടർ - 200 ഗ്രാം
10. വേപ്പില- ആവശ്യത്തിന്
11. ഉപ്പ് ആവശ്യത്തിന്

തൈര്, മഞ്ഞൾപ്പൊടി, മുളകുപൊടി, കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച് അതിൽ ചിക്കൻ കഷണങ്ങൾ നന്നായി പുരട്ടി 3 മണിക്കൂർ വയ്ക്കുക. ശേഷം  ചിക്കൻ വെളിച്ചെണ്ണയിൽ വറുത്തെടുക്കണം. ഇനി ഒരു പാൻ ചൂടാക്കി ബട്ടർ അതിലിട്ട് ഉരുക്കി, അതോടൊപ്പം വേപ്പിലയും പച്ചമുളകും കൂടി ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ടുമാറ്റോ സോസ് ഒഴിക്കണം. നേരത്തേ വറുത്തുവച്ച ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് നാലു മിനിറ്റ് ഇളക്കി വേവിക്കുക.

തയ്യാറാക്കിയത് : സി. ശ്രീപ്രസാദ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com