ADVERTISEMENT

ഓട്ടവയിലെ (കാനഡ) കോക്കനട്ട് ലഗൂൺ റസ്റ്ററന്റ് ഭക്ഷണപ്രേമികളുടെ പ്രിയ താവളമാണ്. തൃശൂർ സ്വദേശിയായ ജോ തോട്ടുങ്കലാണു റസ്റ്ററന്റിന്റെ ഉടമ. ഓട്ടവ നാഷനൽ പാചക മത്സരത്തിൽ സ്വർണ മെഡൽ ജേതാവു കൂടിയായ ജോയുടെ ആദ്യ പാചക പുസ്തകമാണ്– കോക്കനട്ട് ലഗൂൺ: റെസിപ്പീസ് ഫ്രം എ സൗത്ത് ഇന്ത്യൻ കിച്ചൺ. ഞായറാഴ്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ  പുസ്തകം പ്രകാശനം ചെയ്തു. അഭിമുഖത്തിൽ നിന്ന്: 

∙ പുസ്തകത്തിന്റെ പ്രചോദനം 15 വർഷമായി ഓട്ടവയിൽ റസ്റ്ററന്റ് നടത്തുകയാണ്. ഒത്തിരി വിദേശികളെ നമ്മുടെ വിഭവങ്ങൾ പരിചയപ്പെടുത്തുകയും പാചകവിധി പഠിപ്പിച്ചിട്ടുമുണ്ട്. നമ്മുടെ വിഭവങ്ങൾ കൂടുതൽ പേരിലെത്തിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. പാചകത്തിലെ എന്റെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. സുഹൃത്തായ ഷെഫ് വികാസ് ഖന്നയാണു ആമുഖം എഴുതിയത്. 

വിഭവങ്ങളുടെ തിരഞ്ഞെടുപ്പ്

പുസ്തകത്തിലേക്കു വിഭവങ്ങൾ തിരഞ്ഞെടുത്തതു റസ്റ്ററന്റിലെ ജനപ്രിയ ഐറ്റങ്ങളിൽ നിന്നാണ്. കൂടുതലും കേരള വിഭവങ്ങൾ തന്നെയാണ് ഉൾ‌പ്പെടുത്തിയത്. തേങ്ങ ചേർക്കുന്ന വിഭവങ്ങൾ കാനഡയിലുളളവർക്ക് ഏറെ ഇഷ്ടമാണ്. 

ജോയുടെ പ്രിയ വിഭവങ്ങൾ

നീലഗിരി ചിക്കനും ചെമ്മീൻ ഉലർത്തിയതും. പാചകത്തിൽ എപ്പോഴും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന കൂട്ടത്തിലാണ്. 

സ്വദേശം, കുടുംബം 

തൃശൂർ മോഡൽ സ്കൂളിലും സെന്റ് തോമസ് കോളജിലുമായിരുന്നു പഠനം. ചെന്നൈ ആശാൻ കോളജിൽ നിന്നു ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി നേടി. ഷെഫ് ദാമു അധ്യാപകനാണ്.  1998ലാണു കാനഡയിലേക്കു കുടിയേറിയത്. ആദ്യ 6 വർഷം വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തു. അതു കനേഡിയൻസിന്റെ രുചികളും താൽപര്യങ്ങളും മനസ്സിലാക്കാൻ സഹായിച്ചു. 2004ലാണു സ്വന്തമായി റസ്റ്ററന്റ് തുടങ്ങിയത്. ഇപ്പോൾ 2 റസ്റ്ററന്റുകളുണ്ട്. കുടുംബമായി ഓട്ടവയിലാണു താമസം. 2 സഹോദരങ്ങളും കാനഡയിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com