ADVERTISEMENT

നിങ്ങളുടെ വോട്ട് ഏതു സ്ഥാനാർഥിക്കായാലും ശരി, സ്ഥാനാർഥികളുടെ വോട്ട് കഞ്ഞിക്കാണ്. ചൂട് കത്തിനിൽക്കുമ്പോൾ കഞ്ഞിയാണു സ്ഥാനാർഥികളുടെ ഇഷ്ട ഭക്ഷണം. തൃശൂരിൽ രാവിലെ കഞ്ഞി കുടിച്ചാണു രണ്ടു മുന്നണി സ്ഥാനാർഥികളും പ്രചാരണം ആരംഭിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിന് ഉച്ചയ്ക്കു ഊണിനോടാണു പ്രിയം. പക്ഷേ, യുഡിഎഫ് സ്ഥാനാർഥി ടി.എൻ.പ്രതാപന് ഉച്ചയ്ക്കും, പറ്റിയാൽ രാത്രിയും കഞ്ഞി തന്നെ വേണം. പ്രതാപൻ ഉച്ചയ്ക്ക് കുളിച്ചാണ് ചൂടിനെ നേരിടുന്നത്. കുളിക്കാൻ ആഗ്രഹമുണ്ടെങ്കിലും സമയം കിട്ടാത്തതിനാൽ കുളി മുടക്കേണ്ടി വരുന്നുവെന്നതാണു രാജാജിയുടെ പ്രശ്നം. 

പ്രചാരണം ആരംഭിച്ച ശേഷം ഏറ്റവും ചൂട് അനുഭവപ്പെട്ടത് ഇന്നലെയാണെന്നാണു സ്ഥാനാർഥികളുടെ പക്ഷം. രാജാജി മാത്യു തോമസ് തുറന്ന വാഹനത്തിൽ പ്രചാരണം ആരംഭിച്ചതിനാൽ ചൂട് അത്ര കണ്ട് വലച്ചു. നാലഞ്ച് കുപ്പി വെള്ളം തുളസി ഇട്ട് തിളപ്പിച്ചതു വീട്ടിൽ നിന്നു കരുതിയാണ് അദ്ദഹം പ്രചാരണത്തിനെത്തുന്നത്. ഇതു പക്ഷേ, ഉച്ചയ്ക്കു മുൻപേ തന്നെ തീരുമെന്നതാണു സ്ഥിതി. തുടർന്ന് എത്തുന്നിടങ്ങളിൽ പാർട്ടി പ്രവർത്തകർ തിളപ്പിച്ച വെള്ളവുമായി കാത്തുനിൽക്കും. ഇതിനു പുറമെ, ഓറഞ്ചും റോബസ്റ്റയും കയ്യിൽ വച്ചിട്ടുണ്ട്. പര്യടനം കഴിഞ്ഞു രാത്രിയിൽ ഏതെങ്കിലും തട്ടുകടയിൽ നിന്നു ദോശയാണു മിക്കവാറും ദിവസത്തെ മെനു. തുടർന്നു വീട്ടിലെത്തി മൊത്തത്തിൽ തണുക്കാൻ ഒരു കുളി. 

പ്രതാപന് ഉച്ചയ്ക്കും രാത്രിയിലും കഞ്ഞി കിട്ടിയാൽ സന്തോഷം. ഉപ്പിട്ട കഞ്ഞിവെള്ളം ആണു കയ്യിൽ കരുതുന്നത്. ഓറഞ്ച് അദ്ദേഹവും കരുതുന്നുണ്ട്. എവിടെ നിന്നെങ്കിലും പ്രവർത്തകർ ജ്യൂസ് തരുന്നെങ്കിൽ ഐസ് വേണ്ടെന്നു നിർദേശിക്കും. ഉച്ചയ്ക്കു കുളിച്ചാണു ചൂടിനെ തോൽപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com