sections
MORE

വെറും 33 മിനിറ്റ്; ദാ പിടിച്ചോ 33 കൂട്ടം വിഭവങ്ങൾ

SHARE

കുറഞ്ഞ സമയത്തിൽ കൂടുതൽ വിഭവങ്ങൾ പാചകം ചെയ്ത് തലയോലപ്പറമ്പ്, വടയാർ പന്നിക്കോട്ടിൽ മുഴുവിൻമേൽ സന്തോഷ് ഇന്ത്യാ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടി. ബിരിയാണി, സാമ്പാർ, ചിക്കൻകറി, പായസം, മീൻ ഫ്രൈ, തോരൻ തുടങ്ങിയ നാടൻ വിഭവങ്ങളും ചൈനീസ് കൊണ്ടിനന്റൽ ഉൾപ്പെടെയുള്ള 33 വിഭവങ്ങളാണ് 33 മിനിറ്റു കൊണ്ടു പാകംചെയ്തത്. 

santhosh
33 വിഭവങ്ങൾ 33 മിനിറ്റു കൊണ്ട് പാചകം ചെയ്തപ്പോൾ

പാചക കലയിൽ 30 വർഷത്തെ അനുഭവ പരിചയമുള്ള സന്തോഷ് 11 ഗ്യാസ് ബർണർ, ഓവനുകൾ, കുക്കറുകൾ, മിക്സി എന്നിവയുടെ സഹായത്തോടെ ക്ഷണിക്കപ്പെട്ട സദസ്സിന്റെ മുന്നിലാണ് കൊതിയൂറും വിഭവങ്ങൾ തയാറാക്കിയത്. സഹായത്തിനായി സഹോദരീപുത്രി സീം ദിനേശ് സന്തോഷിനൊപ്പമുണ്ടായിരുന്നു. 

എന്തു പാചകം ചെയ്താലും തന്റെതായ ശൈലിയിൽ ചെയ്യാൻ ഇഷ്ടപ്പെടുന്നൊരാളാണ് സന്തോഷ്. വൈക്കത്ത് ബേക്കറി നടത്തുന്ന സന്തോഷിന്റെ അടുത്ത ലക്ഷ്യം  വേൾഡ് ഗിന്നസ് റെക്കോഡിൽ ഇടം തേടുകയെന്നതാണ്.

സന്തോഷ് പരിചയപ്പെടുത്തുന്നൊരു സ്പെഷൽ വിഭവം

ഈന്തപ്പഴപ്പരിപ്പുവട

1. വട പരിപ്പ് – 250 ഗ്രാം
2. ഈന്തപ്പഴം – 150ഗ്രാം
3. ഇഞ്ചി – ഒരു കഷണം
4. ചുവന്നുള്ളി – 50 ഗ്രാം
5. ഉപ്പ് – ഒരു നുള്ള്
6. ഉണക്കമുന്തിരി(ചതച്ചത്) – 50 ഗ്രാം
7. കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
8. ചെറിപ്പഴം (ചെറുതായി അരിഞ്ഞത്)– 30 ഗ്രാം
9. ഏലയ്ക്കാ (ചതച്ചത്) – 2
10. ജീരകം – 1 ടീസ്പൂൺ പൊടിച്ചത്
11. കറിവേപ്പില – ഒരു തണ്ട്
12. തേങ്ങാപ്പാൽ – ഒരു കപ്പ്
13. കുരുമുളക് ചതച്ചത് – 1/2 ടീസ്പൂൺ
14. മഞ്ഞൾ – ഒരു നുള്ള്
15. വെളിച്ചെണ്ണ – 300 മില്ലി
16. പഞ്ചസാര – 1 ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

∙ വട പരിപ്പ് തേങ്ങാപ്പാലിൽ കുതിർത്ത് മിക്സിയിൽ പാകത്തിന് അരച്ചെടുക്കുക. 

∙ ഈന്തപ്പഴം കഴുകി കുരുകളഞ്ഞത് മിക്സിയിൽ ചതച്ചെടുക്കുക. 

∙ ഇഞ്ചി അരിഞ്ഞതും ചുവന്നുള്ളി ചതച്ചതും ഉപ്പും മുന്തിരിയും കശുവണ്ടിപ്പരിപ്പും ചെറിപ്പഴവും ഏലയ്ക്ക, ജീരകം, കറിവേപ്പില, കുരുമുളക് പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. 

∙ പരിപ്പുവടയുടെ ആകൃതിയിൽ ആക്കുക. നോൺസ്റ്റിക് പാത്രത്തിൽ എണ്ണ ഒഴിച്ച് തിളയ്ക്കുമ്പോൾ അതിൽ മൊരി ച്ചെടുക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA