ADVERTISEMENT

തന്തൂരിയിൽ ചുട്ടെടുക്കുന്ന കബാബുകൾ ഏവർക്കും പ്രിയങ്കരമാണ്. നെയ്മീൻ  ഉപയോഗിച്ച് തയാറാക്കുന്ന വ്യത്യസ്തമായൊരു തന്തൂർ വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കേരളാ ഫുഡ് തന്തൂരുമായി ഫ്യൂഷൻ ചെയ്തൊരു രുചിക്കൂട്ടാണിത്. കേരളാ മീൻ പൊരിച്ചതിന്റെ തന്തൂർ അവതാർ എന്നും പറയാം.

സാധാരണ മീൻപൊള്ളിച്ചത് എന്നു പറഞ്ഞ് കിട്ടുന്നത് കല്ലിൽ ചുട്ടെടുത്ത്, ഇലയിൽ പൊള്ളിച്ചെടുക്കുന്നതാണ്. ഇവിടെ ചുട്ടെടുത്ത മീൻ  തന്തൂരി കനലിൽ  വെണ്ണയൊഴിച്ച് പൊള്ളിക്കുമ്പോൾ കിട്ടുന്ന പുകച്ച രുചി അസാധ്യമാണ്.

നല്ല നെയ്മീൻ പൊരിച്ചതിനെ കടത്തിവെട്ടുന്ന രുചി അനുഭവമാണിത്. നെയ്മീൻ വാഴയിലയിൽ പൊതി‍ഞ്ഞ് പൊള്ളിച്ച്, തന്തൂരി അടുപ്പിൽ വെണ്ണയൊഴിച്ച് പുകച്ചെടുത്ത ഫ്യൂഷൻ ആരുടെയും വായിൽ കപ്പലോടിക്കാൻ പോന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com