ADVERTISEMENT

എന്നെങ്കിലും ജപ്പാനിലെ ടോക്കിയോയിലെത്തി ചായകുടിക്കാൻ തൊട്ടടുത്ത കഫെയിൽ കയറുമ്പോൾ 'ട്രിവാൻഡ്രം ബേക്കറി' എന്ന പേര് കണ്ടാൽ ഞെട്ടരുത്, സംഗതി നമ്മുടെ തിരുവനന്തപുരം തന്നെ! ഏതെങ്കിലും തിരുവനന്തപുരംകാരൻ തുടങ്ങിയതാണെന്നു പറയാൻ വരട്ടെ, സംഗതി ഒറിജിനൽ ജപ്പാനാണ്. ഉടമയും ജപ്പാൻകാരൻ തന്നെ. തിരുവനന്തപുരത്ത് എത്തിയപ്പോൾ കുടിച്ച രസികൻ ചായയാണ് ഇത്തരമൊരു കഫേ സ്വന്തം നാട്ടിൽ തുടങ്ങാൻ ഉടമയെ പ്രേരിപ്പിച്ചത്. ടോക്കിയോയിലെ ഇനോകഷിര പാർക്കിലാണ് കഫെ പ്രവർത്തിക്കുന്നത്.

നിസാൻ മോട്ടോർ കോർപറേഷൻ ചീഫ് ഇൻഫർമേഷൻ‌ ഓഫിസറും തിരുവനന്തപുരം സ്വദേശിയുമായ ടോണി തോമസാണ് കഫേയുടെ ചിത്രം ഇന്നലെ ട്വിറ്ററിൽ പങ്കുവച്ചത്. ഉടമ തിരുവനന്തപുരത്തെ ചായയുടെ രസക്കൂട്ട് പഠിച്ച ശേഷമാണു ജപ്പാനിലേക്കു പോയത്. കാരമൽ ചായ, റോയൽ മിൽക് ടീ, സ്ട്രെയിറ്റ് ടീ എന്നിവയാണ് ഇവിടുത്തെ ഹൈലൈറ്റുകൾ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com