ADVERTISEMENT

പേരുപോലെ തനി നോർത്ത് ഇന്ത്യൻ ആണ് ഈ ചിക്കൻ വിഭവം. പാലക് ചീരയുടെ ഇല പ്യൂരി ചെയ്ത് അതിൽ ചിക്കൻ റോസ്റ്റ് ചെയ്തെടുക്കുന്ന വിഭവം. സാഗ്‌വാല ആനേവാലി റസ്റ്ററന്റ് ഏതെന്നല്ലേ? പനമ്പിള്ളി നഗറിലെ ജിസിഡിഎ കോംപ്ലെക്‌സിന്റെ ഫസ്റ്റ് ഫ്ലോറിലെ ഗ്യാസ്ട്രോനോം റസ്റ്ററന്റിലാണ് വെജ് ചേർന്ന ഈ നോൺവെജ് വിഭവം കിട്ടുന്നത്.

പച്ചനിറത്തിലെ ഗ്രേവി ആണിതിന്. പാലക് പ്യൂരി ചെയ്യുമ്പോൾത്തന്നെ ചിക്കൻ കുരുമുളകും ഉപ്പും ചേർത്ത് ഷാലോ ഫ്രൈ ചെയ്യുന്നു. പിന്നീടാണ് എണ്ണയും നറുനെയ്യും ചേർത്ത് പാലക് ദ്രാവകത്തിൽ റോസ്റ്റ് ചെയ്യുന്നത്. പച്ചക്കുരുമുളകും പച്ചമുളകും മാത്രമേ എരിവിനായി ചേർക്കൂ. മസാലയിൽ മുന്നിട്ട് നിൽക്കുന്നത് ജീരകത്തിന്റെ സ്വാദാണ്. നാരങ്ങാനീരിന്റെ ചെറുപുളിരസവും.

സെർവ് ചെയ്യുമ്പോൾ മുകളിലൽപം ഫ്രഷ് ക്രീമും കൂടി ചുറ്റിച്ചൊഴിക്കും. കാണാനും കഴിക്കാനും ഒരേപോലെ റിച്ച് വിഭവം. ഗ്രേവി, റൈസിനൊപ്പവും ചപ്പാത്തിക്കൊപ്പവും ബഹുകേമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com