ADVERTISEMENT

ഇന്ത്യയിലെ ആദ്യ മൊബൈൽ ഫുഡ് ട്രക്ക് മാരിയറ്റ് ഓൺ വീൽസ് ഏപ്രിൽ ആദ്യവാരം യാത്ര തുടങ്ങി. മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ച മാരിയറ്റ് ഫുഡ് ട്രക്ക് ഇന്ത്യയിലെ ആറ് പ്രമുഖ നഗരങ്ങളിൽ പര്യടനം നടത്തും. അഭ്യുദയകാംക്ഷികൾക്ക് മാരിയറ്റിന്റെ പ്രധാന വിഭവങ്ങളും പ്രാദേശിക ഭക്ഷ്യവിഭവങ്ങളും അതാത് നഗരങ്ങളിലെ മാരിയറ്റ് ഹോട്ടലുകളിൽ നിന്ന് യാത്രയിൽ വിളമ്പും. മാരിയറ്റ് ഇന്റർനാഷണൽ ഏഷ്യ പസിഫിക് പ്രസിഡന്റ് ആൻഡ് മാനേജിങ് ഡയറക്ടർ ക്രെയ്ഗ് സ്മിത്തും മാരിയറ്റ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഏരിയ വൈസ് പ്രസിഡന്റ് നീരജ് ഗോവിലും നടനും നിർമ്മാതാവുമായ സെയ്ഫ് അലി ഖാനും ചേർന്ന് മുംബൈയിൽ ഫുഡ് ട്രക്ക് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. 

അഹമ്മദാബാദ്, അമൃത്സർ, ലക്നൗ, മധുര, കൊച്ചി എന്നീ നഗരങ്ങളിലൂടെ പര്യടനം നടത്തുന്ന ഫുഡ് ട്രക്ക് 40 ദിവസങ്ങൾ കൊണ്ട ് 6761 കിലോമീറ്റർ ദൂരം പിന്നിടും. തിരഞ്ഞെടുക്കപ്പെട്ട സെർവ് ബ്രാൻഡുകളായ കോർട്ട്യാർഡ് ബൈ മാരിയറ്റ്, ഫെയർഫീൽഡ് ബൈ മാരിയറ്റ്, ഫോർ പോയിന്റ്സ് ബൈ ഷെരാതോൺ, അലോഫ്റ്റ് ഹോട്ടൽസ് എന്നിവയുടെ എഫ്ബി ശക്തി വ്യക്തമാക്കുകയാണ് ഈ സംരഭത്തിലൂടെ മാരിയറ്റ് ഇന്റർനാഷണൽ ഇൻകോർപ്പറേറ്റഡ് ലക്ഷ്യമിടുന്നത്.  

ഓരോ നഗരത്തിലും രണ്ട ് ദിവസം ചെലവഴിക്കുന്ന മാരിയറ്റ് ഓൺ വീൽസ് നഗരത്തിലെ ജനപ്രിയ കേന്ദ്രങ്ങളിൽ നിലയുറപ്പിക്കും. അഹമ്മദാബാദിലെ ഫുഡ് ട്രക്ക് പാർക്ക്, ലക്നൗവിലെ സഹാറ മാർക്കറ്റ് പ്ലാസ, കൊച്ചിയിലെ ഇൻഫോ പാർക്ക് എന്നിവിടങ്ങളിലാകും ഫുഡ് ട്രക്ക് എത്തുക. മാരിയറ്റ് ഹോട്ടലിൽ നിന്നുള്ള ഒരു എക്സിക്യൂട്ടീവ് ഷെഫ് നഗരത്തിലെത്തുന്ന ഫുഡ് ട്രക്കിലുണ്ടാകും. ഫുഡ് ട്രക്കിനു വേണ്ടി പ്രത്യേകമായി തയാറാക്കിയ കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാകുന്ന മെനു പ്രകാരമുള്ള ഭക്ഷ്യവിഭവങ്ങളാണ് ഷെഫ് വിളമ്പുക. അമൃത്സറിൽ മട്ടൺ ടിക്ക ക്വെസാഡില്ലാസ്, മധുരയിൽ കരൈക്കുടി ചിക്കൻ വിംഗ്സ്, പുനെയിൽ കോശ മാംഗ്ഷോക്കത്തി റോൾ എന്നിവയാണ് വിളമ്പുന്ന വിഭവങ്ങളിൽ ചിലത്. 

രാജ്യത്തെ ആദ്യ മൊബൈൽ ഫുഡ് ട്രക്ക് അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മാരിയറ്റ് ഇന്റർനാഷണൽ ഇൻകോർപ്പറേറ്റഡ് സൗത്ത് ഏഷ്യ ഏരിയ വൈസ് പ്രസിഡന്റ് നീരജ് ഗോവിൽ പറഞ്ഞു. വർഷങ്ങളായി, വലിയ അനുഭവ സമ്പത്തും വൈദഗ്ധ്യവുമുള്ള ഷെഫുമാരുടെ സഹായത്തോടെ എഫ്ബി രംഗത്തെ ആധിപത്യം ഊട്ടിയുറപ്പിക്കാൻ മാരിയറ്റ് ഇന്റർനാഷണൽ ഇൻകോർപ്പറേറ്റഡിന് കഴിഞ്ഞിട്ടുണ്ട ്. ഈ വർഷം ഭക്ഷ്യവിഭവങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന മാരിയറ്റിന് എഫ്ബി വിപണിയിലെ കരുത്തും മേധാവിത്വവും പ്രകടിപ്പിക്കാനുള്ള മറ്റൊരു സംരംഭമാണ് മാരിയറ്റ് ഓൺ വീൽസിന്റെ അവതരണമെന്നും അദ്ദേഹം പറഞ്ഞു. 

പാരിസ്ഥിതികാഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വസ്തുക്കളായ കരിമ്പിൻചണ്ടി കൊണ്ടുള്ള കണ്ടെയ്നറുകൾ, ഗ്ലാസ് വാട്ടർ ബോട്ടിലുകൾ തുടങ്ങിയവയായിരിക്കും മാരിയറ്റ് ഓൺ വീൽസിൽ ഉപയോഗിക്കുക. മുംബൈയിൽ മാത്രമല്ല ഫുഡ് ട്രക്ക് എത്തുന്ന മറ്റ് ആറ് നഗരങ്ങളിലും ഇത്തരം രീതി പിന്തുടരും. 

മേയ് 5, 6 തിയതികളിൽ കൊച്ചിയിലെത്തും.

ലൈവ് അപ്ഡേറ്റ്സ് ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പേജുകളിൽ @MarriottonWheels എന്ന പേരിൽ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com