ADVERTISEMENT

മഞ്ഞുമലകളിലെ തണുപ്പകറ്റാൻ ടിബറ്റൻ ജനത ദിനേന കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് മോമോ. ചുട്ടെടുക്കുംപോൽ ചൂടെടുത്താലും കൊച്ചിക്കാർക്ക് വൈകുന്നേരം ഓരോ പ്ലേറ്റ് മോമോസ് ഒട്ടും മുഷിയില്ല. വേവിച്ച മോമോയെ ഫ്രൈ ചെയ്തെടുത്താൽ രുചിയും ഗരിമയും കൂടും. ഫ്രൈ ചെയ്ത മോമോയ്ക്ക് പല പല സോസുകളുടെ രുചിമേമ്പൊടി  ചേർത്താൽ രസമുകുളങ്ങൾക്ക് ഡിബിൾ ധമാക്കയും.

പനമ്പിള്ളി നഗറിലെ ഷിഫു മോമോ തരുന്ന മഞ്ചൂരിയൻ മോമോയുടെ രുചി വൈകിട്ടത്തെ ചാറ്റൽമഴയ്ക്കൊപ്പം ഉശിരൻ കോംബോയാണ്. ആട്ടയും മൈദയും ചേർന്ന കൂട്ട് പരത്തിയെടുക്കുന്ന മോമോ ഷീറ്റിൽ ചിക്കൻ കീമ സവാള ചേർത്ത് നേരത്തേ പുഴുങ്ങി വച്ചിരിക്കും. ആരോഗ്യം വീക്നെസ് ആയിട്ടുള്ളവർക്ക് അങ്ങനെയും അല്ലാത്തവർക്ക് ഫ്രൈ ചെയ്തും ഇത് തരാതരം പോലെ കൊടുക്കും. മഞ്ചൂരിയൻ മോമോയ്ക്ക് ഫ്രൈ ചെയ്ത മോമോയുടെ മേൽ സോസ് കൊണ്ടും സവാള സെലറി ഉള്ളിത്തണ്ടുകൊണ്ടും സീസനിങ്ങും ലഭിക്കും. ഉപദംശമായി ക്രീമിക്രീമി മയോണീസും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com