ADVERTISEMENT

കൊച്ചി ∙ ഫൈവ് സ്റ്റാർ തട്ടുകട സങ്കൽപം യാഥാർഥ്യമാക്കിക്കൊണ്ട് മാരിയറ്റ് ഹോട്ടൽ ബ്രാൻഡിന്റെ ഭക്ഷണം  ഇന്ത്യയിലെ ആദ്യത്തെ ഫുഡ്‌ ട്രക്ക് കൊച്ചിയിൽ. 'മരിയറ്റ് ഓൺ വീൽസ്' എന്ന പേരിൽ മുംബൈയിൽ നിന്നും യാത്ര ആരംഭിച്ച ഫുഡ്‌ ട്രക്ക്  രാജ്യത്തെ വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ചാണ് കൊച്ചിയിലെത്തിയിട്ടുള്ളത്. ഒരിക്കലെങ്കിലും മാരിയറ്റ് ഹോട്ടൽ സന്ദർശിച്ചിട്ടില്ലാത്ത സാധാരണക്കാർക്ക് മാരിയറ്റ് ഹോട്ടലിന്റെ രുചി അനുഭവിക്കുവാൻ അവസരമൊരുക്കുകയാണ് മാരിയറ്റ് ഓൺ വീൽസ്. മിതമായ വിലനിരക്കാണ് ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകത. 

marriot-on-wheels-kochi

ഹോട്ടൽ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ കൊച്ചി ഇൻഫോപാർക്കിൽ നിന്നു കൊച്ചിയിലെ യാത്രയാരംഭിച്ച ഫുഡ്‌ ട്രക്ക് ഇൻഫോപാർക്ക് ക്യാംപസ്,   ലുലു മാൾ എന്നിവിടങ്ങളിലെത്തും. മാരിയറ്റ് ഹോട്ടലുകളായ ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ കൊച്ചി ഇൻഫോപാർക്കിലേയും, കോർട്യാഡ് ബൈ മാരിയറ്റ് കൊച്ചി എയർപോർട്ടിലെയും എക്സിക്യൂട്ടിവ് ഷെഫുമാർ ചേർന്നാണ് മെനു ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ തനതായ പ്രാദേശിക വിഭവങ്ങൾ അടങ്ങിയ മെനുവാണ് ഭക്ഷണ പ്രേമികൾക്ക് ഇവിടെ ലഭ്യമാകുക. കള്ളപ്പം, ഇറച്ചി പത്തിരി, പച്ചക്കറി വെള്ള കുറുമ, കോയിൻ പൊറോട്ട,  ബീഫ് റോസ്റ്റ്, അവൽ മിൽക്ക് തുടങ്ങിയ വിഭവങ്ങളാണ് ഫുഡ്‌ ട്രക്കിൽ ലഭ്യമാകുക. 

മാരിയറ്റ് ഓൺ വീൽസ് ഫുഡ്‌ ട്രക്ക് മെയ്‌ 5ന് ലുലുമാൾ, മെയ്‌ 6ന് ഇൻഫോപാർക്ക് ക്യാംപസ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രാത്രി പത്തുവരെ  ഭക്ഷണങ്ങൾ ലഭ്യമാക്കും. രാജ്യത്തുടനീളം 6761 കിലോമീറ്റർ സഞ്ചരിച്ച് മെയ്‌ 15ന് പൂനയിൽ ഫുഡ്‌ ട്രക്ക് യാത്ര അവസാനിപ്പിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com