ADVERTISEMENT

ലോകത്ത് എവിടെപ്പോയാലും ഏതു നിലയിലെത്തിയാലും മലയാളിയുടെ നാവിലെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന ചില രുചിക്കൂട്ടുകളുണ്ട്. മഴയുള്ള ദിവസം വീടിന്റെ ഉമ്മറത്തിരുന്നു മൺചട്ടിയിൽ തലേദിവസത്തെ ചോറിൽ മുളകും തൈരും മീൻചാറും കുഴച്ച് ഒരുപിടി പിടിച്ചാൽ കിട്ടുന്ന സുഖം സാദാ മലയാളിക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയാലും കിട്ടില്ല. സെലിബ്രിറ്റികൾ പോലും നാടൻ ഭക്ഷണത്തിന്റെ ആരാധകരായി മാറുന്ന കാലമാണ്. അക്കൂട്ടത്തിലെ പുതിയ അംഗമാണ് സാക്ഷാൽ ദുൽഖർ സൽമാൻ.

നല്ല മാങ്ങയിട്ട മീൻകറിയും കൂട്ടി ചോറ് മുന്നിൽ വച്ചാൽ അത് ദുൽഖർ ആണെങ്കിലും എപ്പോൾ കഴിച്ചു തീർത്തെന്നു ചോദിച്ചാൽ മതിയല്ലോ. വായിൽ വെള്ളമൂറുന്നൊരു ചിത്രം പങ്കുവച്ചത് മറ്റാരുമല്ല നമ്മുടെ ഡിക്യൂ തന്നെ!.

യമണ്ടൻ പ്രേമകഥയെന്ന പുതിയ സിനിമയിൽ ദുൽഖറിന്റെ കഥാപാത്രം കൂട്ടുകാരന്റെ വീട്ടില്‍ ചെന്ന് മാങ്ങയിട്ട മീന്‍കറി കൂട്ടി ചോറുണ്ണുന്ന രംഗമുണ്ട്. തിയറ്ററിൽ ചിരിയൊരുക്കിയ ആ സീനിൽ താൻ അഭിനയിക്കേണ്ടി വന്നില്ല എന്നാണ് ആ ചിത്രം പങ്കു വച്ച് താരം സമൂഹമാധ്യമത്തിൽ കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com