ADVERTISEMENT

നല്ലൊന്നാന്തരം കപ്പയും ബീഫും കോംബിനേഷൻ . അതാണ് എം ജി റോഡിലെ അരിപ്പ റസ്റ്ററന്റ് ആസ്വാദകർക്കൊരുക്കുന്ന  സിഗ്നേച്ചർ ഡിഷ്. ഇത് കപ്പ ബിരിയാണി അഥവാ ഏഷ്യാഡ് അല്ല – കപ്പയോ ബീഫോ ഇവിടെ അധികം വെന്ത് കുഴയുന്നില്ല. അതായത്, കപ്പയും ബീഫും തമ്മിലുള്ള അന്തർധാര സജീവമാകുന്നത് ഒട്ടിപ്പിച്ചിരിക്കുന്നതിലൂടെയല്ല. വറുത്തുപൊടിച്ച ഗരംമസാലക്കൂട്ടിൽ, മൊരിഞ്ഞ സവാളയും വേവിച്ച ബീഫിലെ നെയ്യും ചേർന്ന് ക്യൂബ് കട്ടിൽ മിനുങ്ങിയിരിക്കുന്ന കപ്പപ്പീസുകളെ മാമോദീസ മുക്കിയെടുക്കുന്നതാണ്.

ചായയോടൊപ്പം കൊറിക്കാൻ പരുവത്തിൽ ചൊടിയുള്ളതാകുന്നു ഓരോ കപ്പക്കഷണങ്ങളും പോത്തിൻകഷണങ്ങളും. കടുകിന്റെയും വറ്റൽമുളകിന്റെയും താളിപ്പിനു പുറമേ നേർമയായി അരിഞ്ഞ തേങ്ങാക്കൊത്തുകളും കൂടിയാകുമ്പോൾ വൈകുന്നേരച്ചായ കുശാൽ !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com