ADVERTISEMENT

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഇതു ഞാവൽപഴക്കാലം. കാലടി ക്യാംപസിൽ 25 ഞാവൽ മരങ്ങളുണ്ട്. ഇവയിലെല്ലാം നിറയെ ഞാവൽ പഴങ്ങളും. വിദ്യാർഥികൾ ഒഴിവു സമയങ്ങളിൽ ഇപ്പോൾ ഞാവൽ മരങ്ങളുടെ ചോട്ടിലാണ്. വലിയ മരങ്ങളായതിനാൽ പഴങ്ങൾ മരത്തിൽ നിന്നു പറിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ചിലർ നീളമുള്ള തോട്ടി സംഘടിപ്പിച്ചു പഴങ്ങൾ വീഴ്ത്തും. മരം കയറാൻ മിടുക്കുള്ളവർ കയറി പറിക്കും. പഴങ്ങൾ‍ താഴെ വീഴാതെ ശേഖരിക്കാൻ താഴെ തുണിയും നീട്ടിപിടിച്ചു മറ്റു വിദ്യാർഥികൾ നിൽക്കും.

മരങ്ങളുടെ ചോട്ടിൽ ധാരാളം പഴങ്ങൾ വീണു കിടക്കുന്നുണ്ട്. മുകളിൽ നിന്നു പഴങ്ങൾ പറിച്ചെടുക്കാൻ പറ്റാത്തവർ താഴെ നിന്നു പെറുക്കിയെടുക്കുന്നു. ഞാവൽ പഴത്തിന്റെ അൽപം ചവർപ്പുള്ള മധുരം വിദ്യാർഥികൾ ആഘോഷമാക്കുകയാണ്. പഴങ്ങൾ കഴിക്കാൻ‍ ധാരാളം പക്ഷികളുമെത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com