ADVERTISEMENT

ഇരുമ്പും ജീവകങ്ങളും മൂലം  സമ്പന്നമാണ് റാഗി അഥവാ മുത്താറി. റാഗി സത്തിന്റെ ഔഷധഗുണത്തിനാൽ കൊച്ചുകുട്ടികൾക്കു മുതൽ രോഗികൾക്ക് വരെ കൊടുക്കുന്നത് ഉത്തമമാണ്. എന്നാൽ റാഗി കൊണ്ട് തരിക്കഞ്ഞി ഉണ്ടാക്കിയാലോ. ? ഗുണം മാത്രമല്ല ഗന്ധത്തിലും രുചിയിലും കേമം.

ചുവന്നുളളി നെയ്യിൽ മൂപ്പിച്ചിട്ട റാഗി തരിക്കഞ്ഞി ഒരുക്കുന്നത് കടവന്ത്ര മസാഫി റസ്റ്ററന്റാണ് . 

നന്നായി പാക്ക് ചെയ്ത കണ്ടെയ്നറിൽ കിട്ടുന്ന തരിക്കഞ്ഞിക്ക് രുചി മാത്രമല്ല നന്നായി വയറു നിറയ്ക്കാനുള്ള കഴിവു കൂടിയുണ്ട്. അമിത മധുരമില്ല, തേങ്ങാപ്പാലിന്റെ നന്മ തരുന്ന നേർത്ത സുഖവും നെയ്മൂത്തതിന്റെ മാദകഗന്ധവും. 

കുറുകിവറ്റി സ്പൂണിൽ കോരിയെടുക്കുന്ന പരുവമാകുന്ന പ്രശ്നമില്ല, കുറേ നേരം കഴിഞ്ഞാലും തോങ്ങാപ്പാലിൽ ഒഴുകി നടന്നോളും റാഗിത്തരികൾ. മേമ്പൊടിയായി കശുവണ്ടിനുറുക്കുകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com