ADVERTISEMENT

ഒന്നുമല്ലാതിരുന്ന ഫുൾജാർ സോഡയെ ഒരു ദിവസം കൊണ്ട് സൂപ്പർഹിറ്റാക്കിയ നമ്മുടെ നാട്ടിൽ നല്ല സംഭാരം കുടിക്കാൻ എന്താണു വഴിയെന്ന് ആലോചിക്കുന്നവർക്ക് നേരേ മാവിലിക്കരയ്ക്കു പോകാം. അവിടെ ശിവരാമൻ ചേട്ടന്റെ ഇടിച്ചു കുത്തി സംഭാരം കിട്ടുമെന്നതാണ് സംഭാരപ്രേമികളുടെ ആവേശം.

Butter-Milk-Article

മാവേലിക്കര പുതിയ കാവ് ബ്ലോക്ക്‌ ഓഫിസിനു മുന്നിലൂടെ കൊറ്റാർകാവിനു പോകുന്ന വഴിയിലാണ് ഇടിച്ചു കുത്തി സംഭാരം ലഭിക്കുന്നത്. വില വെറും 10 രൂപ! ഓടിച്ചെന്നാൽ പെട്ടെന്നു സംഭാരം കിട്ടണമെന്നില്ലെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ചിലപ്പോൾ അൽപം കാത്തു നിൽക്കേണ്ടി വരും... എന്നാലും രുചിയുടെ കാര്യത്തിൽ കോംപ്രമൈസ് ഇല്ല!

നാടൻ ഇഞ്ചി സംഭാരം എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ?

1. തൈര് – അര ലീറ്റർ
2. വെള്ളം – രണ്ടര ലീറ്റർ
3. ഇഞ്ചിനീര് – 6 സ്പൂൺ
4. ഉപ്പ് – പാകത്തിന്
5. കറിവേപ്പില ചതച്ചത് – കുറച്ച്
6. ഐസ് – പാകത്തിന്

തയാറാക്കുന്ന വിധം:

തൈര് മിക്സിയിൽ അടിച്ച് മോര് ആക്കുക. ഇതിലേക്ക് വെള്ളം,ഇഞ്ചിനീര്,ഉപ്പ്, കറിവേപ്പില, ആവശ്യത്തിന് ഐസും ചേർത്ത് ഇളക്കി ഉപയോഗിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com