ADVERTISEMENT

കാട്ടിലെ മുളയും ഗോത്രജനതയും തമ്മിലുള്ള ബന്ധം വാക്കുകളിൽ പറഞ്ഞു തീർക്കാൻ കഴിയില്ല. മുള പൂക്കുന്നതും പുതുമുള പൊട്ടുന്നതും ഗോത്രജനതയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ്. മുളന്തണ്ടിലൂടെ തങ്ങളുടെ ജീവശ്വാസം കടത്തിവിട്ട് സംഗീതം തീർക്കുന്ന ജനത. 

നാട്ടിലുള്ളവർ പാത്രങ്ങൾ ഉപയോഗിച്ചു മാത്രം ചെയ്യുന്ന പല പാചകരീതികളും മുളയുടെ തണ്ടു കൊണ്ട് ചെയ്യാമെന്ന് ആദിമ ജനത പണ്ടേ തെളിയിച്ചതാണ്. മുളങ്കുറ്റിയിൽ തയാറാക്കുന്ന പുട്ട് , മുളങ്കുറ്റിയിൽ ചുട്ടെടുക്കുന്ന വിവിധ മാംസങ്ങളും മീനുകളും തുടങ്ങി മുളയിൽ തൊടുന്നതെല്ലാം പൊന്നാണെന്ന് കാട്ടുജീവിതം നമ്മെ പഠിപ്പിക്കുന്നു.

വെട്ടക്കുറുമരും ചോലനായ്ക്കരും വെള്ളം തിളപ്പിക്കാനും ചോറുണ്ടാക്കാനും വരെ മുളങ്കുറ്റി ഉപയോഗിക്കാറുണ്ട്. അരിയും വെള്ളവും നിറച്ച മുളങ്കുറ്റി തീയിൽ ചുട്ടെടുക്കുന്നതാണ് ഈ വിഭവങ്ങളിൽ ഏറ്റവും ലളിതമായ വിഭവം.

മന്നാൻമാർ മുളങ്കുറ്റിയിൽ കിളങ്ങുപുട്ട് ഉണ്ടാക്കുന്ന രീതി ഏറെ രസകരമാണ്. കാട്ടുകാച്ചിൽ, നൂറോൻ കിഴങ്ങ് എന്നിവ ആദ്യം തീയിൽ ചുട്ടെടുക്കും. ഇവ നന്നായി ഇടിച്ച്മുളങ്കുറ്റിയിൽ നിറയ്ക്കും. ഇതിൽ കുറച്ചു തേനൊഴിച്ച് വീണ്ടും ഇടിച്ച് കൂടുതൽ തേൻ ചേർക്കും. 

അടുപ്പിന്റെ ചേരിയിൽ പുക പറ്റുന്ന ഭാഗത്ത് ഇതു തൂക്കിയിടും. ഒരു മാസത്തോളം ഇതു പുകയടിച്ച് പാകമാവും. 

എന്നാൽ മലയരയരുടെ രീതി മറ്റൊന്നാണ്. നല്ല വണ്ണമുള്ള മുളയിൽ കുത്തിക്കയറ്റാവുന്ന ഏതു തരം കിഴങ്ങും ഇടിച്ചുകയറ്റും. തേനും ചേർക്കും. മുളങ്കുറ്റിയുടെ രണ്ടറ്റവും മുറുക്കിയടച്ച് ചാരത്തിൽ പൂഴ്ത്തിയിടും. ഇതിനുമുകളിൽ തീക്കനലും വിതറും. ചുട്ടു വെന്തുകഴിയുന്നതുവരെ കനലു കോരിയിടും. ഇതേ രീതിയിൽ ചോലനായ്ക്കർ എല്ലാതരം മാസവും മത്സ്യവും കനലിൽ ചുട്ടെടുക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com