sections
MORE

കൊതിയൂറും വിഭവങ്ങളുമായി പഞ്ചാബി ഫുഡ്‌ ഫെസ്റ്റ്

food-fest
SHARE

പഞ്ചാബിന്റെ തനതായ  വിഭവങ്ങൾ തേടി പഞ്ചാബിലേക്ക് വണ്ടി കയറേണ്ട, പകരം പഞ്ചാബ് രുചി ഇതാ കൺമുൻപിൽ. കൊച്ചിയിലെ ഇൻഫോപാർക്കിന് സമീപമുള്ള  ഫോർ പോയ്ന്റ്സ് ബൈ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന പഞ്ചാബി ഫുഡ്‌ ഫെസ്റ്റിവൽ 14ന് സമാപിക്കും. നാവിൽ വെള്ളമൂറുന്ന രുചിയേറും പഞ്ചാബി വിഭവങ്ങളുമായി 'ദി ധാബ കണക്ഷൻ' എന്ന പേരിൽ ഹോട്ടലിൽ നടക്കുന്ന ഫുഡ്‌ ഫെസ്റ്റിവലിൽ പഞ്ചാബിലെ തനതായ വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ആസ്വദിക്കാം. കൂടാതെ പരമ്പരാഗത പഞ്ചാബി വസ്ത്രങ്ങൾ ധരിച്ച ഹോട്ടൽ ജീവനക്കാരും, പ്രാദേശിക പഞ്ചാബി ധാബയെ അനുസ്മരിപ്പിക്കുന്ന സജ്ജീകരണങ്ങളും ആഘോഷങ്ങളുമൊക്കെയായി  ആകയൊരു പഞ്ചാബ് മയം. 

ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫായ സൗരഭ് സിങാണ് ഫുഡ്‌ ഫെസ്റ്റിന് നേതൃത്വം നൽകുന്നത്. ഭക്ഷണം ആസ്വദിക്കുന്നതിനൊപ്പം പഞ്ചാബിന്റെ തനതായ പരമ്പരാഗത രുചികളും,  പാചക രഹസ്യങ്ങളും ഒക്കെ മനസിലാക്കി തന്നുകൊണ്ട് ഷെഫ് സൗരഭ് ഒപ്പമുണ്ട്. ഭാട്ടി ക മുർഗ്, അമൃത്സാരി  ഫിഷ്,   ജാലന്ധറി സീഖ്,  ദാഹ് കെ  കെബാബ്,   പുതിന തന്തൂർ ആലൂ  തുടങ്ങിയ നിരവധി തനതായ പഞ്ചാബി  സ്റ്റാർട്ടറുകൾ രുചി വൈവിദ്ധ്യം സൃഷ്ടിക്കുന്നു.  കൂടാതെ നിരവധി പഞ്ചാബി ചാറ്റ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.  ലിപ് -സ്മാക്കിങ് ചാറ്റ്സ്,  മക്കി കി റൊട്ടി,  ചോലെ കുൾച്ചെ എന്നിവയോടുകൂടിയ സർസോ  കാ സാഗ്, വിവിധയിനം കബാബുകൾ എന്നിവയും ആസ്വദിക്കാം. 

പ്രത്യേകതകരം പഞ്ചാബി നാനുകൾ, റൊട്ടി, പറാത്ത എന്നിവക്കൊപ്പം  ബട്ടർ  ചിക്കൻ,   കീമ കാലെജി, പഞ്ചാബി  കാടി  പക്കോഡ,  കടായി  പനീർ അമൃതസാരി രാജ്മ  തുടങ്ങിയ തനതായ പഞ്ചാബി രുചികളും ഇവിടെ സുലഭം. പഞ്ചാബിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന മധുര പലഹാരങ്ങളും ധാബ കണക്ഷന്റെ ഭാഗമാണ്  ലൈവ്  ജലേബി കൗണ്ടറുകൾ   കുൽഫികൾ, ഫിർണികൾ, ഗുലാബ് ജാമുകൾ,  രാസഗുള,  പഞ്ചാബിലെ ഏറ്റവും ജനപ്രിയമായ ലസ്സി തുടങ്ങിയവയും ഇതിൽപ്പെടും. 

ഹോട്ടലിലെ 'ദി ഈറ്ററി' റെസ്റ്റോറന്റിൽ വൈകിട്ട് 7മുതൽ 10.30വരെയാണ് പഞ്ചാബി വിഭവങ്ങളുടെ മഹാസംഗമം ലഭ്യമാകുക. ഫുഡ്‌ ഫെസ്റ്റിവൽ ജൂലൈ 14ന് സമാപിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA