ADVERTISEMENT

ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞു ജോലിക്ക് കയറുമ്പോൾ ഞാൻ കരുതിയത് ആദ്യം ലോബ്സ്റ്റർ ഗ്രിൽ ചെയ്യാമെന്നായിരുന്നു..! റാവിസ് ഗ്രൂപ്പ് കോർപ്പറേറ്റ്  ഷെഫ് സുരേഷ് പിള്ള ഫേസ്ബുക്കിലെ ജി എൻ പി സി ഗ്രൂപ്പിൽ പങ്കുവച്ചൊരു ഷെഫ് ട്രോളിന് രസകരമായ പ്രതികരണമാണ് ലഭിക്കുന്നത്.

ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് ആദ്യം ജോലിക്കു കയറിയതിന്റെ നിരവധി അനുഭവങ്ങളാണ് പങ്കു വയ്ക്കപ്പെട്ടത്.

 ട്രെയിനിങ് സമയത്ത് കിച്ചൺ മുഴുവൻ ക്ലീൻ ചെയ്യിച്ച കഥകളും, കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ ജോലി ചെയ്യേണ്ട അവസ്ഥയും കാരണം പഠിച്ച് ഇറങ്ങിയ എൺപതു ശതമാനം ആൾക്കാരും ഫീൽഡ് വിട്ടു പോവുകയാണെന്നും അഭിപ്രായമുണ്ട്. ട്രെയിനിങ്ങിനിടയിൽ തേങ്ങ വച്ച് പുറത്തിനിട്ട് കിട്ടിയ ഏറ്,  ഈ കർക്കിടകത്തിലും വേദന മാറീട്ടില്ല ഷെഫിന്റെ കയ്യ് ഇപ്പോ എങ്ങനെ ഉണ്ടോ എന്തോ! ഈ ജോലി ചെയ്തവർക്കൊക്കെ പറയാൻ നിരവധി അനുഭവങ്ങൾ.

5 കിലോ ഉള്ളി പൊളിക്കാൻ കൊടുത്തിട്ട് അവസാനം പൊളിച്ചിട്ടു രണ്ടരക്കിലോയാക്കി തിരിച്ചു കിട്ടിയ കഥകൾ ചില ഷെഫുമാരും പങ്കുവയ്ക്കുന്നു.

ഞാൻ കരുതിയത് ആദ്യം ലോബ്സ്റ്റർ ഗ്രിൽ ചെയ്യാമെന്നായിരുന്നു..!! ഷെഫ് ലൈഫിനെക്കുറിച്ച് സുരേഷ് പിള്ളയ്ക്കും പറയാനുണ്ട്, 

‘ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിയുന്ന വിദ്യാർത്ഥികൾക്ക് ആറു മാസത്തെ ഇൻഡസ്ട്രിയിൽ ട്രെയിനിങ് ഉണ്ട്. അത് ഏതെങ്കിലും നാല് മേജർ ഡിപ്പാർട്ട്മെന്റിലായിട്ടായിരിക്കും തീരുക അത് വളരെ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായിരിക്കും ഓൺ ജോബ് ട്രെയിനിങ് എന്ന അടുത്ത 6 മാസം പണി പഠിക്കുന്ന രീതിയാണിത്. ഈ ഒരു വർഷക്കാലം വളരെ കഠിനമായിരിക്കും പ്രത്യേകിച്ച് ഇന്ത്യയിലെ ഹോട്ടലുകളിൽ പഠിക്കേണ്ടത്. ചിലപ്പോൾ മണിക്കൂറുകളോളം അവർക്ക് ജോലി ചെയ്യേണ്ടി വരും ഇങ്ങനെയൊക്കെയുള്ള ജോലി കഴിയുമ്പോഴാണ് അവരുടെ ആദ്യത്തെ പൊസിഷൻ കോമി തേഡ് എന്ന നിലയിൽ അവസരം കിട്ടുക. ഈ പൊസിഷനിലാണ് ഇന്ത്യയിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ജോലി കിട്ടുക. ഈ ഒരു വർഷത്തെ ട്രെയിനിങ് വളരെ കഠിനമാണ് പക്ഷേ ഇപ്പോൾ ആ അവസ്ഥ മാറി വരുന്നുണ്ട്. ഇപ്പോൾ ട്രെയിനിങ് പീരിയഡ് 8– 10 മണിക്കൂർ ആക്കി ചുരുക്കിയിട്ടുണ്ട് നേരത്തെ വളരെ കൂടുതൽ സമയം ആയിരുന്നു. വളരെ കഠിനമായ രീതിയിലുള്ള ട്രെയിനിങ്ങല്ല ഇപ്പോഴത്തെ ഷെഫുമാർക്ക് ലഭിക്കുന്നത്. ’ 

ഈ കഷ്ടപ്പാടുകളൊക്കെ വെറുതെയായില്ല എന്നാണ് ഷെഫ് കൃപേഷ് കുമാറിന്റെ അനുഭവം ‘എന്റെ ട്രെയിനിങ് സമയത്തു എടുക്കാത്ത ജോലികളില്ല ടൂത്ത് പിക്ക് കൊണ്ട് ടൈൽ ക്ലീനിങ് ആണ് ആദ്യം കിട്ടിയപണി പിന്നെ ഉള്ളി, കിഴങ്ങ് തൊലി പൊളിക്കുക അതുകഴിഞ്ഞ് വാഷിങ് ബോയ് വരാത്തപ്പോൾ കിച്ചൻ വാഷിങ്. ഡിഷ്‌ വാഷിംഗ്‌ പിന്നെ തിരക്കില്ലാത്ത സമയങ്ങളിൽ കിച്ചന്റെ പുറത്ത് ക്ലീനിങ് അക്കോമഡേഷൻ ക്ലീനിങ് അങ്ങനെ എന്തൊക്കെ പണികൾ അതിനിടയിൽ ചൈനീസ്, നോർത്ത്ഇന്ത്യൻ , സൗത്ത്ഇന്ത്യൻ കോണ്ടിനെന്റൽ, സലാഡ് ബുച്ചറി. എല്ലാം പഠിച്ചു. "chef life great life "

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com