പാചകത്തിൽ സഹായിക്കാമോ? ഭാര്യ ചോദിച്ചു; രസകരമായ മറുപടിയിലൂടെ തടിതപ്പി ആനന്ദ് മഹീന്ദ്ര

1063760038
SHARE

നിങ്ങൾ പാചകത്തിൽ ഭാര്യയെ സഹായിക്കാറുണ്ടോ?സാധാരണ അവധി ദിവസങ്ങളിൽ വീട്ടിലിരിക്കുന്ന ഭർത്താവിനോട് ഭാര്യ ഭക്ഷണം തയാറാക്കാൻ‍ സഹായം ചോദിക്കും ചിലർ പറ്റുന്ന രീതിയിൽ സഹായിക്കും...ചിലർ എന്നോടൊ ബാലാ...എന്ന ഭാവത്തിൽ പ്രതികരിക്കും...ഇതു പോലൊരു സാഹചര്യം മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് നേരിട്ടതെങ്ങനെയെന്നറിയാമോ? മഴയുള്ളൊരു ആഴ്ചാവസാന ദിനം സ്പെഷൽ പാചകത്തിനു സഹായിക്കാമോ എന്ന ചോദ്യത്തിന് ഗൂഗിളിൽ നിന്നും തേപ്പു പെട്ടികൊണ്ട് ചപ്പാത്തി ചൂടാക്കിയെടുക്കുന്നൊരു ചിത്രം ഭാര്യയ്ക്ക് അയച്ചു കൊടുത്തു... ഇതു പോലെയൊക്കെയായിരിക്കും ജോലി ചെയ്യുക,  ഇനിയും തന്റെ സഹായം ആവശ്യമുണ്ടോ? എന്നായിരുന്നു സന്ദേശം.

ഭാര്യയ്ക്ക് അയച്ചു കൊടുത്ത ചിത്രം ആന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. വ്യത്യസ്തമായ ട്വീറ്റുകളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത ആനന്ദിന്റെ ഈ ട്വീറ്റും വിർച്ചൽ ലോകത്ത് ചിരി പടർത്തിയിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA