ADVERTISEMENT

കൊഴുത്ത തക്കാളി ഗ്രേവിയിലെ മാദകഗന്ധം ബട്ടറിന്റെയാണെങ്കിൽ ഗരിമ കസൂരിമേത്തിയുടേതാണ്. കൊഴുപ്പു സവാള മസാലയുടെയും തരിപ്പ് ജീരകം പൊടിച്ചതിന്റെയും. ഒരൽപം ഇന്തുപ്പു ചുവ കൂടിയായപ്പോൾ തനി നോർത്ത് ഇന്ത്യൻ രുചി നാവിൻതുമ്പിൽ. ഇടപ്പള്ളി ലുലു മാളിനു സമീപം എൻഎച്ച് 17ലെ മല്ലൂസ് ദാബയിലെ ചിക്കൻ ടിക്കമസാല നമ്മിൽ നോർത്ത് ഇന്ത്യൻ രുചികളോടുള്ള ഒടുങ്ങാത്ത പ്രേമം ജനിപ്പിക്കുകയാണ്.

തൈരിൽ പുരട്ടി ടിക്കമസാല ചേർത്തു മാരിനേഷനു വച്ച ചിക്കൻ ആദ്യമേ പൊരിക്കും. പിന്നീടാണ് മസാലയിലുള്ള ആറാട്ട് . കസൂരിമേത്തി, മല്ലിയില ജീരകപ്പൊടികൾ മസാലയിലെ റോസ്റ്റിങ്ങിനു ശേഷം വിളമ്പുന്നതിനു തൊട്ടുമുൻപ് വിതറുന്നത്. വിഭവം നോ‍ർത്ത് ഇന്ത്യനെങ്കിലും മല്ലു നാട്ടിൽ മല്ലു ടച്ച് വേണമെല്ലോ. അതും കുറയ്ക്കുന്നില്ല. അധിക ഫ്ലേവറിനും അരോമയ്ക്കും നമ്മുടെ ഏലയ്ക്കയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com