ADVERTISEMENT

തൂശനിലയിൽ പല കൂട്ടം കറികളും പായസവുമായി സദ്യയുണ്ണുതാണ് ഓണത്തിന് നമ്മുടെശീലം. കേരളത്തിന്റെ ദേശീയോത്സവത്തിന്റെ മുഖ്യ ആകർഷണവും അതു തന്നെ. അതുപോലെ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെ ആഘോഷങ്ങൾക്കും അതിന്റേതായ വേറിട്ട ഭക്ഷണവിഭവങ്ങളുടെ അകമ്പടിയുണ്ട്. ചിലപ്പോൾ വിഭവസമൃദ്ധമായ സദ്യ, അല്ലെങ്കിൽ സവിശേഷമായ ഒരു ലഡു. വിവിധ സംസ്ഥാനങ്ങളിലെ ഓരോ ആഘോഷങ്ങൾക്കിടയിലും താരമായി നിൽക്കുന്ന ഒരു വിഭവം ഉറപ്പ്.

ഗുജിയ, കറൻജിസ് എന്നൊക്കെ അറിയപ്പെടുന്ന മധുരവിഭവമാണ് ഉത്തരേന്ത്യൻ ആഘോഷമായ ഹോളിയിലെ ഭക്ഷണപ്രമുഖൻ. അർധവൃത്താകൃതിയിലുള്ള ഈ പലഹാരം കുറുക്കിയ പാലും ഉണക്കപ്പഴങ്ങളും ചേർത്ത് ഉണ്ടാക്കുന്നതാണ്.

തമിഴ്‌നാട്ടിലെ കാർഷികോത്സവമായ പൊങ്കലിനു വിളമ്പുന്ന വിശേഷ വിഭവമാണ് പൊങ്കൽ. കേരളത്തിലെ പല തമിഴ് വെജിറ്റേറിയൻ റസ്റ്ററന്റുകളിലും ഇന്നു പൊങ്കൽ സുലഭം. ആ വർഷത്തെ കാർഷിക വിളയിലെ ആദ്യ അരി ഉപയോഗിച്ചാണ് പൊങ്കൽ ആഘോഷത്തിനുള്ള പൊങ്കൽ തയാറാക്കുന്നത്. ശർക്കര, മസാല, ഉണക്കപ്പഴങ്ങൾ എന്നിവയാണ് മറ്റു ചേരുവകൾ. നിറങ്ങളുടേയും വിഭവങ്ങളുടേയും മേളമാണ് ദീപാവലിയെങ്കിലും കൂട്ടത്തിൽ പ്രധാനി അനർസ എന്ന പലഹാരം തന്നെ. ശർക്കര, അരിപ്പൊടി, കസ്‌കസ്, നെയ്യ് എന്നിവ ചേർത്താണ് അനർസ തയാറാക്കുന്നത്.

ബസ‌്മതി അരിയും പരിപ്പും ചേർത്ത് ദുർഗാ പൂജയുടെ വിശേഷ ദിവസങ്ങളിൽ ബംഗാളിൽ ഉണ്ടാക്കുന്ന വിഭവമാണ് കിച്ച് രി. വിവിധ പച്ചക്കറികൾ ചേർത്ത് മസാല സമ്പുഷ്ടമായി ഉണ്ടാക്കുന്ന കറിക്കൊപ്പമാണ് കിച്ച് രി കഴിക്കുന്നത്. പാൽ, പഞ്ചസാര, പനീർ എന്നിവ ചേർത്ത് ഉണക്കപ്പഴങ്ങളുടെ അലങ്കാരം മേമ്പൊടിയായി എത്തുന്ന മറ്റൊരു ദുർഗാ പൂജ വിഭവമാണ് സന്ദേഷ്.സിഖുകാരുടെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നായ ഗുരുപുരബിന് വിളമ്പുന്ന വിശേഷ വിഭവം കര പ്രസാദ് ആണ്. ഗോതമ്പുപൊടിയിൽ ധാരാളം നെയ്യും പഞ്ചസാരയുംചേർത്താണ് കര പ്രസാദ് ഉണ്ടാക്കുന്നത്. കൂടിയ അളവിലുള്ള കലോറി ഇതിൽ അടങ്ങിയിരിക്കുന്നു.

ലഡാക്കിലെ പ്രധാന ആഘോഷമായ ഹെമിസിന്റെ ദിവസങ്ങളിൽ വിളമ്പുന്നത് നൂഡിൽസും മൊമോസുമാണ്. ഇതോടൊപ്പമുള്ള വ്യത്യസ്ത സോസുകളാണ് പ്രധാന ആകർഷണം. ഗണേശചതുർഥി ആഘോഷങ്ങളുടെ ഭാഗമായി ഉത്തരേന്ത്യയിൽ ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് മൊഡാക്ക്. മൈദ, തേങ്ങ, ഏലം എന്നിവ ചേരുവചേർക്കുന്ന മൊഡാക് ആവിയിലാണ് വേവിച്ചെടുക്കുന്നത്. നെയ്കൂട്ടി കഴിച്ചാൽ ബഹുകേമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com