sections
MORE

ഇത് വായിച്ചിട്ട് നാളെത്തന്നെ ഈയലിനെ പിടിച്ചു തിന്നുകളയാമെന്ന് കരുതേണ്ട !

tribe-cook
SHARE

മഴക്കാലമാണ്. ഒറ്റ മഴയ്ക്ക് പറന്നു പൊങ്ങുന്ന ഈയലുകൾ തീയിലേക്ക് ഓടിവരുന്നത് എല്ലാ കുഞ്ഞുങ്ങൾക്കും കൗതുകമായിരുന്നു, ഒരു കാലത്ത്. ഈയലെന്നും ഈയാംപാറ്റയെന്നും മഴപ്പാറ്റയെന്നും വിളിപ്പേരുള്ള ചെറു പ്രാണി. സ്വയം അഗ്നിയിലേക്ക് എരിഞ്ഞുതീരുന്ന ഈയലിനെ ത്യാഗപൂർണമായ ജീവിതത്തിന്റെ പ്രതിനിധിയായി എത്രയെത്ര സിനിമകളിൽ കാണിച്ചിട്ടുണ്ട്!

പക്ഷേ ഗോത്ര ജനതയിലെ ചില വിഭാഗങ്ങൾക്ക് ഈയലുകൾ‍ വെറുമൊരു പ്രാണിയല്ല, ഭക്ഷണമാണ്. അയ്യേ...എന്നു കരുതണ്ട. നാളെത്തന്നെ ഈയലിനെ പിടിച്ചു തിന്നുകളയാം എന്നും കരുതണ്ട. ഓരോ ജനതയും ആദിമകാലം തൊട്ട‌ു തുടരുന്ന ശീലങ്ങളാണ് ഭക്ഷണത്തിലുമുള്ളത്.

കാണി വിഭാഗത്തിനാണ് ഈയലുകളെ ഏറ്റവുമിഷ്ടം. പുറ്റിൽനിന്ന് ഈയലുകൾ പുറത്തേക്കെത്താൻ അരിപ്പൊടി വിതറി അവർ കാത്തിരിക്കും. ഈയലുകളെ പിടികൂടിയ ശേഷം ചിറകുകൾകളഞ്ഞ് വൃത്തിയാക്കും. ഇതു കലത്തിലിട്ട് അൽപം വെള്ളമൊഴിക്കും. ആവശ്യത്തിന് ഉപ്പുമിടും. ചിറകുകൾ പൂർണമായും ഉതിർന്നുവീണ് കഴിക്കാൻ പാകത്തിനാവും. ഇതിനുശേഷം വെള്ളമൂറ്റിക്കളയും. തുടർന്ന് നല്ല മൺചട്ടിയിലിട്ട് വറുത്തുതിന്നുകയാണ് പതിവ്.

ഈയലുകളെ പിടിക്കാനുള്ള കാത്തിരിപ്പിൽ കാണിക്കാർ ചില നാടൻ പാട്ടു  പാടാറുണ്ട്. 

‘ചുട്ടിക്കണ്ണൻ വെണ്ണുംകെട്ടി 

കട്ടിലുകേറി കാടുംകേറി പോയെടോ

നീങ്കളേ ഒള്ളെഴാ ബാക്കികള്ളവരഴൊക്കെ 

പോയെടാ പോക്കിൻ പോകക്കിണടാ..’’ തുടങ്ങിയ പാട്ടുകൾ തമാശ നിറഞ്ഞതാണ്. എല്ലാ ഈയലും പെണ്ണുകെട്ടി കാട്ടിൽ പോയി, ഇനി നീ മാത്രമേയുള്ളൂ ബാക്കി എന്നാണ് ഈ പാട്ടിന്റെ അർഥം !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA