ADVERTISEMENT

ചൂടുള്ള കാപ്പിയും വായിക്കാനൊരു പുസ്തകവും കൂടെ കഴിക്കാൻ സ്നാക്സും നല്ല കോമ്പിനേഷനാണ്. അത് നല്ല പശ്ചാത്തലമുള്ള ഒരു കഫേയിലാണെങ്കിലോ.. കൊച്ചിയിൽ അതിന് പറ്റിയ ഒരിടമുണ്ട്. പനമ്പള്ളി നഗറിൽ സ്ഥിതി ചെയ്യുന്ന 'കഫേ ഹാപ്പി കൊച്ചി' പല കാര്യങ്ങൾകൊണ്ട് പ്രത്യേകത നിറഞ്ഞ ഒരു കഫേയാണ്. 'പേ വാട്ട് യു ലൈക്ക്' എന്ന സംസ്കാരം പാശ്ചാത്യ രാജ്യങ്ങൾ തുടങ്ങി വച്ചതാണ്. വാങ്ങുന്ന സാധനത്തിന് ഉപഭോക്താവിന് ഇഷ്ടമുള്ള പണം അടയ്ക്കാം എന്നതാണ് ഈ ആശയം.

കേരളത്തിൽ ‘പേ വാട്ട് യു ലൈക്ക്’ എന്ന ആശയം കൊണ്ടു വന്നിരിക്കുന്നത് ഈ കഫേയാണ്. ഇവിടെ നിന്നും കഴിക്കുന്നവർക്ക് അവരുടെ ഇഷ്ടത്തിൻ അനുസരിച്ചുള്ള ബില്ല് നല്‍കാം. ആഷിക്, ദിപക്ക്, മനു എന്നീ മുന്ന് ചെറുപ്പക്കാരാണ് ആ സംരംഭത്തിന് പിന്നിൽ. ഇവിടെ നിന്നും കിട്ടുന്ന ലാഭത്തിൽ നിന്ന് ചിലവിനുള്ള പണം എടുത്ത് ബാക്കി തുക ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് നൽകുന്നത്.

പഴം പൊരിയും ബീഫുമാണ് ഇവിടുത്തെ പ്രധാന ആകർ‌ഷണം. പാചകം ചെയ്യുന്നതും വിളമ്പുന്നതും എല്ലാം ഇവർ മൂന്നുപേരും ചേർന്ന് തന്നെയാണ്. സിനി മീൽസ് എന്ന അനുബന്ധ സംരംഭം കൂടി ഇവർക്കുണ്ട്. വിഡിയോ കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com