sections
MORE

ഇത് ചെല്ലപ്പൻ ചേട്ടന്റെ ചായക്കട; വിഭവങ്ങളെല്ലാം സൂപ്പർഹിറ്റ്

Porotta Beef
SHARE

നല്ല ഭക്ഷണം കിട്ടുന്നത് എവിടെയാണെങ്കിലും എത്ര ദൂരത്താണെങ്കിലും ഭക്ഷണപ്രേമികൾ അവിടെ എത്തിയിരിക്കും. ചെറിയ ചെറിയ ചില കടകളിലെ കിടിലൻ രുചികൾക്ക് പകരം വയ്ക്കാൻ ഒന്നുമില്ല!.

ഹരിപ്പാട് ഡാണാപ്പടിക്കടുത്ത് നാരകത്തറ ജംഗ്ഷനിൽ നാഷണൽ ഹൈവേയിൽ നിന്ന് 100 മീറ്റർ ഉള്ളിലേക്ക്‌ മാറി കുമാരപുരം പഞ്ചായത്ത് ഓഫീസിനു എതിർവശത്താണ് പ്രസിദ്ധമായ "ചെല്ലപ്പൻ ചേട്ടന്റെ ചായക്കട". പണ്ട് ചെല്ലപ്പൻ ചേട്ടൻ നടത്തിയ ചായക്കട ഇപ്പോൾ ചെല്ലപ്പൻ ചേട്ടന്റെ മകൻ വിമുക്ത ഭടനായ രഞ്ജീവ് ആണ് നടത്തുന്നത്. 30 വർഷത്തിലേറെ വർഷമായി ഇവിടെ പ്രവർത്തിക്കുന്ന കടയാണിത്. ഇവിടുത്തെ നല്ല ചൂടുള്ള ദോശ, ചമ്മന്തിയും സാമ്പാറും മുളക് ചമ്മതിയും കൂട്ടി കഴിക്കാൻ നല്ല കിടിലൻ സ്വാദാണ്... ഇവിടുത്തെ പ്രധാന ഐറ്റം ചൂടു പൊറോട്ടയും ബീഫ് കറിയുമാണ്. നിരവധി ആളുകൾ ഇവിടെ നിന്ന് പൊറോട്ട- ബീഫ് കറി കഴിക്കാൻ വേണ്ടി മാത്രം വരുന്നുണ്ട്. പുട്ടും-മട്ടൻ കുറുമയുമാണ് മറ്റൊരു അടിപൊളി ഐറ്റം.. ചെറുകടികളിൽ ഇവിടുത്തെ ഉണ്ണിയപ്പവും നെയ്യപ്പവും വളരെ പ്രശസ്‍തമാണ്. ഉഴുന്നുവട പോലെ വളരെ മൃദുവായ ഉള്ളിവട മുളക് ബജ്ജി എത്തക്ക അപ്പം എന്നിങ്ങനെ ഇവിടുത്തെ വിഭവങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ.

chellappan-01

 മൊരിഞ്ഞ എത്തക്ക അപ്പം ബീഫ് കറിയിൽ മുക്കി കഴിച്ചാൽ എന്റെ സാറേ..

പുറം മാത്രമല്ല അകവും നല്ല വൃത്തിയും വെടിപ്പുമുള്ള കട ശുചിത്വം പാലിക്കുന്നതിൽ ജീവനക്കാരും ഉടമയും പ്രത്യേകം ശ്രദ്ധിക്കുന്നു. . നാഷണൽ ഹൈവേ വഴി കടന്നു പോകുമ്പോൾ ഈ കടയിൽ കയറി ഭക്ഷണം കഴിച്ച് നോക്കൂ... ഇഷ്ടപെടുമെന്നത് തീർച്ചയാണ്.

ചൂട് പൊറോട്ടയും മട്ടൻ കുറുമയും...ചൂട് ഗോതമ്പ് പൊറോട്ട ബീഫ് ഫ്രൈ പിന്നെ ബീഫിന്റെ ചാറും മുക്കി കഴിച്ചു നോക്കണം.

chellappan-02

വഴി

ഹരിപ്പാട് നിന്നും ആലപ്പുഴ റൂട്ട് വരുമ്പോൾ ഹുദാ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മുന്നിലുള്ള പാലം കഴിഞ്ഞാൽ ഉടനെയുള്ള ഇടതുവശത്തെ റോഡിൽ ഒരു 100 മീറ്റർ പോയാൽ "ചെല്ലപ്പൻ ചേട്ടന്റെ ചായക്കട" -യിൽ എത്തി കുമാരപുരം പഞ്ചായത്ത് ആഫിസിന്റെ മുൻപിലാണ് കട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA