ADVERTISEMENT

സാധാരണ ഭക്ഷണശാലയിൽ കയറിയാൽ ഡക്ക് റോസ്റ്റും കറികളും മേടിക്കാറാണ് പതിവ്. പക്ഷേ ഈ ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് കൗതുകമുണർത്തുന്നത് ജീവനുള്ള നാല് താറാവുകളാണ്. ഓരോ തീൻ മേശയിലും പാറിപ്പറന്നു നടക്കുന്ന തക്കുടു താറാവുകൾ. തൂവെള്ള നിറത്തിലുള്ള ഈ സ്പെഷൽ താറാവിനെ ഓമനിക്കാൻ സന്ദർശകർക്കും ഏറെ ഇഷ്ടം. പലരും ഭക്ഷണം പോലും മറന്നാണ് താറാവിന്റെ പുറകെ നടക്കുന്നത്. ചൈനയിലെ ഒരു കഫേയിലാണ് ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് ഓമനിക്കാനായി താറാവുകളെ  ലഭിക്കുന്നത്. ചൈനയിലെ സൗത്ത് വെസ്റ്റേണിലെ ചെങ്ഗുവിലാണ് കഫേ സ്ഥിതി ചെയ്യുന്നത്.

യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്ത താറാവുകളാണിത്. ഓരോ താറാവിനും 1400 ഡോളറാണ് വില. കുളത്തിലൂടെ നീന്തി നടക്കുന്ന താറാവുകളെപ്പോലെയല്ല, വളരെ അനുസരണയുള്ളവയാണിവ. ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് ഡെക്ക്–സെൽഫിക്കും അവസരം ഉണ്ട്. 

താറാവ് മാത്രമല്ല ഇപ്പോൾ ഈ ഹോട്ടലിൽ രണ്ട് ടീ കപ്പ് പിഗ്സും ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് കൗതുകമുണർത്തുന്നുണ്ട്. കഫേയ്ക്കുള്ളിൽ വൃത്തിയായി ട്രോളിക്കുള്ളിലാണ് ഇവയുടെ സ്ഥാനം. അഞ്ച് കിലോഗ്രാമിൽ താഴെയാണ് ഇവയുടെ ഭാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com