ADVERTISEMENT

ഓണംപോലുള്ള വിശേഷ അവസരങ്ങളിൽ വീട്ടിലെ എന്റെ ഐറ്റം പായസമാണ്. ബാക്കി എല്ലാം കുക്ക് ചെയ്യാറുണ്ടെങ്കിലും ഓണത്തിന് ഇതു മാത്രം. കാരണം അമ്മയുണ്ടല്ലോ. നമ്മൾ ഇലയിട്ട് ഇരിക്കുന്നതു തന്നെ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനാണല്ലോ? അതുകൊണ്ട് എല്ലാം അമ്മയ്ക്കു വിട്ടുകൊടുക്കും. എന്റെ അമ്മയും ഭർത്താവിന്റെ അമ്മയും നല്ല അസലായിട്ട് കുക്ക് ചെയ്യും. ഓണസദ്യ രണ്ടു വീട്ടിലും സ്പെഷലാണ്.

onam-aswathi
അശ്വതി ശ്രീകാന്ത്

കോളജിൽ പഠിക്കുന്ന സമയത്ത് ഞാൻ വീട്ടിലെത്തുമ്പോഴെല്ലാം അമ്മ ഉറപ്പായും തയാറാക്കി വയ്ക്കുന്ന രണ്ടു കറികളുണ്ട് – ഉള്ളിത്തീയലും പച്ചടിയും. ഉള്ളി ചെറുതാക്കി അരിഞ്ഞ് നല്ല ഡ്രൈ ആക്കിയ തൊടുകറിയാക്കും, ഇത് കുറേ ദിവസം കേടാകാതിരിക്കുകയും ചെയ്യും. അന്നൊക്കെ ഞാൻ വീട്ടിൽ പോകുന്നതു തന്നെ ഉള്ളിത്തീയൽ കഴിക്കാനാണ്.

ഇതൊക്കെയാണെങ്കിലും ഓണസദ്യ അന്നു കഴിക്കുന്നതിനെക്കാളും ഇഷ്ടം പിറ്റേദിവസം കഴിക്കുന്നതാണ്!, പിറ്റേ ദിവസം വല്ല്യ പാചകം ഒന്നും ഉണ്ടായിരിക്കില്ല. ഈ തലേ ദിവസത്തേ ഐറ്റംസ് എല്ലാമായിരിക്കും ഉള്ളത്. ഈ കറിയെല്ലാംകൂടി മിക്സ് ചെയ്യുന്നൊരു പരിപാടിയുണ്ട്. അതായത് സാമ്പാർ, അവിയൽ, കാബേജ് തോരൻ അല്ലെങ്കിൽ പയറു തോരൻ, പച്ചടി അങ്ങനെ ബാക്കി വന്ന എല്ലാക്കറിയും മധുരക്കറികൾ ഒഴിവാക്കി ചൂടാക്കി എടുക്കും. അതിനൊരു അസാധ്യ ടേസ്റ്റാണ്. അതു കൂട്ടിയിട്ട് വേറൊരു കറിയാകും.

അവിയലിന്റെ പരുവത്തിൽ, എന്നാൽ സാമ്പാറിന്റെ നിറമുള്ളൊരു കറികിട്ടും. ഓണസദ്യയേക്കാൾ ഇതു കഴിക്കാനാണ് എനിക്കിഷ്ടം. ഓണസദ്യ ഇലയിൽ കഴിക്കുന്നു എന്ന വ്യത്യാസം മാത്രം. കൂടെ, ഫ്രിജിൽ വച്ച തണുത്ത പായസവും. മൊത്തത്തിൽ പറഞ്ഞാൽ പഴംകഞ്ഞിയാക്കി കഴിക്കുന്ന പരിപാടി. വീട്ടിൽ ഓണത്തിന് പാലട വയ്ക്കലാണ് എന്റെ ജോലി, ജോലി ഭാരം കുറവായതു കൊണ്ടാണോ എന്നറിയില്ല. പിന്നെ തോരൻ, പച്ചടി, മെഴുക്കുപുരട്ടി ഇങ്ങനെ എളുപ്പത്തിലുള്ള കറികളും. ബുദ്ധിമുട്ടുള്ള കറികൾ അമ്മയും തയാറാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com