sections
MORE

ദിവസം മുഴുവൻ ഊർജം നിലനിർത്താൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം

Energy Food
SHARE

വീട്ടുജോലി, ഓഫിസ് ജോലി, യാത്ര....ഇങ്ങനെ ഓടിനടക്കുന്നതിനിടെ അമിതക്ഷീണം അലട്ടുന്നുണ്ടോ? രോഗങ്ങളൊന്നുമില്ലെങ്കിൽ തെറ്റായ ഭക്ഷണശൈലിയാകും പ്രശ്നം. ദിവസം മുഴുവൻ എനർജി നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണ ക്രമം ശീലിച്ചോളൂ.

ഊർജസ്വലതയേകും ഭക്ഷണം

ധാന്യങ്ങൾ ദിവസവും രണ്ടു നേരമെങ്കിലും ഭക്ഷണത്തിലുൾ പ്പെടുത്തുക. നാരുകളും വൈറ്റമിൻ ബിയും ഉൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയ അരി, ഗോതമ്പ്, റാഗി തുടങ്ങിയ ധാന്യങ്ങൾ ശരീരത്തിന് ഊർജമേകും.

∙വൈറ്റമിൻ എ,ഡി, ഇ, കെ എന്നിവ കൊഴുപ്പിൽ അലിയുന്ന വൈറ്റമിനുകളാണ്. തലച്ചോറിന് ഉണർവേകാൻ കൊഴുപ്പ് സഹായിക്കും. നെയ്യ്, എണ്ണ തുടങ്ങിയ ഉപയോഗിക്കാം. ഇവ മിതമായ അളവിലാകാൻ ശ്രദ്ധിക്കുക.

∙വെള്ളം കുടിക്കുമ്പോൾ ക്ഷീണം മാറുന്നത് ശ്രദ്ധിച്ചിട്ടില്ലേ? തലച്ചോറിന് പെട്ടെന്ന് ഉണർവേകാൻ വെള്ളത്തിനു കഴിയും. ദിവസം മുഴുവൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടി ച്ചോളൂ. ഉണർവ് നിലനിര്‍ത്താം.

∙രുചികരമായ ഭക്ഷണമല്ല, സമീകൃതാഹാരം ഉറപ്പാക്കുകയാ ണു വേണ്ടത്. എല്ലാ നേരവും പച്ചക്കറികൾ, പഴങ്ങൾ, ധാന്യ ങ്ങൾ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്. ചെറിയ അടുക്കളത്തോട്ടം നിർമിച്ചാൽ കീടനാശിനി തളിക്കാ ത്ത പച്ചക്കറികൾ കഴിക്കാം. ഇവ തലച്ചോറിന് കൂടുതൽ ഉണർവേകും.

∙ഗ്ലൈസീമിക് ഇൻഡെക്സ് കുറഞ്ഞ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പച്ചക്കറികൾ, ധാന്യങ്ങൾ, തൈര്, പരിപ്പ്, പയർവർഗങ്ങൾ, ബസ്മതി റൈസ്, ബാർലി, ആട്ട തുടങ്ങിയവ പച്ചക്കറികളും, പരിപ്പ് വർഗങ്ങളും ചേർത്ത് പാകം ചെയ്ത് ഉപയോഗിക്കുമ്പോൾ ഗ്ലൈസീമിക് ഇൻഡെ ക്സ് വാല്യൂ കുറയുന്നത് കാണാം.

∙പഞ്ചസാര, മൈദ, മദ്യം, വറുത്തതും സംസ്കരിച്ചതും പൊരി ച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ ഇവ കഴിയുന്നതും ഒഴിവാ ക്കുക. ഇവ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനു ദോഷകരമാണ്.

∙വൈറ്റമിൻ സി അടങ്ങിയ നാരങ്ങാ ജ്യൂസ് ഭക്ഷണത്തിലുൾ പ്പെടുത്തുക. അസിഡിറ്റിയെ ചെറുക്കുകയും പ്രതിരോധശക്തി മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. പ്രോട്ടീൻ, അയൺ എന്നിവയുടെ ആഗിരണത്തെ സഹായിക്കുകയും ചെയ്യും.

∙രാവിലെ ഒരു ഏത്തപ്പഴം കഴിച്ചോളൂ പെട്ടെന്ന് ഊർജം ലഭിക്കാൻ ഇത് സഹായിക്കും. പോഷകങ്ങൾ അടങ്ങിയ ഏത്തപ്പഴം പതിവാക്കുന്നത് ആരോഗ്യകരമാണ്.

∙ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ പൊടിച്ചത് ഇവ ഭക്ഷണ ത്തിൽ ചേർക്കുന്നത് ആന്റി ഓക്സിഡന്റ്സിന്റെ അളവ് ഉറപ്പ് വരുത്താൻ സഹായിക്കും. വിഭവങ്ങളുടെ രുചി വർധിക്കാനും ഇവ ഉത്തമമാണ്.

∙തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിൽ ഇലക്ട്രോലൈറ്റിന്റെ അളവ് ഉറപ്പ് വരുത്താൻ സഹായിക്കും. ദിവസവും മോരുംവെള്ളം കുടിക്കുന്നതും ആരോഗ്യകരമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA