ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു യുഎസിൽ രുചിയോടെ കഴിക്കാൻ നമോ താലിയും നമോ മിത്തായിയും (മധുരം) പ്രത്യേകം ഒരുങ്ങുന്നു. ഹൂസ്റ്റണിലെ കിരൺസ് റസ്റ്ററന്റ് ഉടമ കിരൺ വർമയുടെ കൈപ്പുണ്യം യുഎൻ പൊതുസഭാ സമ്മേളനത്തിനു മുൻപായി പ്രധാനമന്ത്രി തങ്ങുന്ന ഹോട്ടലിലെ തീൻമേശയിലെത്തും.  ഒഡീഷയാണ് കിരൺ വർമയുടെ ജന്മനാട്. 

മേത്തി തെപ്‌ല, സമോസ, കചോരി തുടങ്ങിയവയും മോദിക്ക് ഇഷ്ടമുള്ള വിവിധയിനം ചട്നികളുമാണു തയാറാക്കിയിട്ടുള്ളത്. ഒപ്പം മധുരത്തിനു ഗുലാബ് ജാമുൻ, റസ്മലൈ, ഗാജർ ഹൽവ തുടങ്ങിയവ. എല്ലാം നറുനെയ്യിൽ തയാറാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com