sections
MORE

അല്ലെങ്കിലും ഞണ്ടുകറിയുണ്ടെങ്കിൽ രണ്ടുകറി വേണ്ടെന്നാണല്ലോ!

Crab Roast
SHARE

ചോറിനും അപ്പത്തിനും ചപ്പാത്തിക്കും ഒപ്പം പോകുന്ന കിടിലൻ ഞണ്ടുറോസ്റ്റ് കഴിക്കണോ? കൊച്ചി കതൃക്കടവിലെ കെട്ടുവള്ളം സീഫുഡ് സ്പെഷൽ റസ്റ്ററന്റിൽ കയറിയാൽ മതി. ഒന്നൊന്നര ക്വാണ്ടിറ്റി ആണ് ഇതിന്റെ പ്രധാനപ്രത്യേകത. ഇതൊന്നുമാത്രം മതിയാകും     ഊണിന്. അല്ലെങ്കിലും ഞണ്ടുകറിയുണ്ടെങ്കിൽ രണ്ടുകറി വേണ്ടെന്നാണല്ലോ. 

ഇഞ്ചിയും തക്കാളിയുടെ പുളിയും നല്ലതുപോലെ പിടിച്ചിട്ടുണ്ട് ഓറഞ്ചുനിറത്തിലെ തോട് പടച്ചട്ട തീർത്ത ഞണ്ടിറച്ചിയിൽ.  സവാള നീളത്തിലരിഞ്ഞത് ധാരാളമായി ചേർത്തിട്ടുള്ളതി നാലുള്ള ചെറുമധുരവും കറിവേപ്പിലയുടെ മാദകഗന്ധവും മേമ്പൊടിക്ക്. എരിവ് കൃത്യം പാകം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA