ADVERTISEMENT

മനോരമ ഓൺലൈനും നെസ്‌ലേ മാഗിയും ചേർന്ന് സംഘടിപ്പിക്കുന്ന ബെസ്റ്റ് ഷെഫ് സീസൺ 5 മത്സരങ്ങൾ കൊച്ചി റാഡിസൺ ബ്ലൂവിൽ. നെസ്‌ലേ കോക്കനട്ട് മിൽക്ക് ഉപയോഗിച്ച് രുചികരമായ ഓണവിഭവം തയാറാക്കാനുള്ള മത്സരത്തിലേക്ക് ആയിരത്തിലേറെ പാചകക്കുറിപ്പുകൾ ലഭിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ മേഖലകളായി തിരിച്ചായിരുന്നു മൽസരത്തിന്റെ ആദ്യഘട്ടം. 

വിദഗ്ധസമിതി ഓരോ മേഖലയിൽനിന്നും 20 പേരുടെ വീതം പാചകക്കുറിപ്പുകൾ തിരഞ്ഞെടുത്ത് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു. ഒരാൾ മൂന്നു പാചകക്കുറിപ്പു വീതമാണ് നൽകിയത്. ഓരോ മേഖലയിൽനിന്നും ഓൺലൈൻ വോട്ടിങ്ങിൽ മുന്നിൽവന്ന 15 പേരെ വീതം പാചകമൽസരത്തിനു ക്ഷണിച്ചു. ഇതിൽ വിജയിച്ച അഞ്ചുപേർ വീതം ഫൈനലിനു യോഗ്യത നേടി. ഇവർക്കൊപ്പം, വോട്ടിൽ മുന്നിൽവന്ന അഞ്ചുപേർ വൈൽഡ് കാർഡ് എൻട്രി വഴിയും ഫൈനലിൽ പ്രവേശിച്ചു. ഈ ഇരുപതി പേരും ഇന്നു നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും.

ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ അർഹത നേടിയ 20 മൽസരാർഥികൾ (പാചകക്കുറിപ്പുകൾ വായിക്കാൻ സന്ദർശിക്കു : www.manoramaonline.com/bestchef

തിരുവനന്തപുരം

  • രാജശ്രീ ആർ (ചക്കക്കുരു ഓലൻ, പപ്പായ ചേന കൂട്ടുകറി, കൂൺ പെരളൻ)
  • മജീദ മുജീബ് (കുമ്പളങ്ങ പാല്‍ക്കറി, കറ്റാർവാഴ പാഷന്‍ഫ്രൂട്ട് പച്ചടി, ഒാലൻ)
  • ലൈല റാണി (മാങ്ങായിഞ്ചി ഈന്തപ്പഴം കറി, ഹെൽത്തി പച്ചടി, മധുരക്കിഴങ്ങ് എള്ള് കൂട്ടുകറി)  
  • സുമ ജയറാം  (ബനാന പച്ചടി, കാഷ്യുനട്ട് പച്ച തീയൽ, ഓലൻ) 
  • ലീലാമ്മ ഗോമസ് (മിക്സഡ് കുറുക്കുകാളൻ, ഒാലൻ, പൈനാപ്പിൾ പച്ചടി)

വൈൽഡ് കാർഡ് എൻട്രി

regional-1
മേഖലാ തലത്തിൽ നടന്ന പാചകമൽസരത്തിൽ നിന്നും
  • ശാരി സന്ദീപ് (മാഗി കോക്കനട്ട് മിൽക്ക് പൗഡർ ഹെൽത്തി കോഫ്ത, ചക്കക്കുരു പച്ചടി, ഫ്രൈഡ് കോളിഫ്ളവര്‍ വറുത്തരച്ചത്) 

തൃശ്ശൂർ

  • പുഷ്പ മുരളീധരൻ (വാഴപ്പൂവ്, ചേനവട കൂട്ടുകറി, കരിക്ക് റംബൂട്ടാൻ പച്ചടി, മാഗി കോക്കനട്ട് മിൽക്ക്  താള് ഇല തോരൻ  )
  • സീമ രാജേന്ദ്രൻ (പനീർ ഓലൻ‌, മുരിങ്ങയ്ക്ക തേങ്ങാപ്പാൽ സാമ്പാർ, പച്ചമാങ്ങാ പാൽക്കറി)
  • നാദിറ സെയ്ദു (കാളൻ, ചേനക്കിച്ചടി, ഒാലൻ)
  • മൈമുന മന്നാശേരി (ഉപ്പുമാങ്ങാക്കറി, വലിയ ചേമ്പ് തീയൽ, പാവയ്ക്കാ മധുരപ്പച്ചടി)
  • ജാൻസി കടുത്താസ് (ജാതിക്ക മാതളം പച്ചടി, പാതാള ബോള്‍സ് വിത്ത് കൂൺ മസാല, പുളി താള് തീയൽ)

വൈൽഡ് കാർഡ് എൻട്രി

  • സുമിൻ. വി. എസ്. (മാഗി കോക്കനട്ട് മോരു കറി, മാഗി കോക്കനട്ട് മിൽക്ക് ഒാലന്‍, മാഗി കോക്കനട്ട് പൗഡർ വെള്ളരിക്ക പച്ചടി)
  • നയന അരുൺ (വാഴപ്പിണ്ടി ബോൾ ഇൻ കോക്കനട്ട് മിൽക്ക്, ചേന കടച്ചക്ക വാഴക്കകിഴി, നവരത്ന സ്റ്റൂ)
  • സിമി ഫൈസൽ (പനീര്‍–കടച്ചക്ക– മുതിര എരിശ്ശേരി, സ്റ്റഫ്ഡ് മഷ്റൂം പച്ചടി, മധുരക്കിഴങ്ങു -കരിക്ക് കാളൻ)

കോഴിക്കോട്

  • ലൈലാ മുഹമ്മദ് (കൂട്ടുകറി, മത്തൻ കുമ്പളങ്ങ കാളൻ, ഇളനീർ പച്ചടി)
  • സീനത്ത് റഷീദ് (കുമ്പളങ്ങ പയർ ഓലൻ, കട്ടിപരിപ്പ് കറി, സദ്യ സ്പെഷൽ കാളൻ)
  • റീത്ത രാജേന്ദ്രൻ (മുളപ്പിച്ച മമ്പയർ എരിശ്ശേരി, മത്തങ്ങാപ്പച്ചടി, നേന്ത്രപ്പഴം കാളൻ)
  • ഹാജിറ കെ. (കുമ്പളങ്ങ മാമ്പഴ നേന്ത്രപ്പഴ പുളിശ്ശേരി, നെല്ലിക്ക പച്ചടി, ചുവന്നുള്ളി ചെറു ചേമ്പ് തീയൽ)
  • ഓമന ജയരാജ് (ഫ്രൂട്ട് ആൻഡ് കരിക്ക് ഒാലൻ, പനീർ ചേമ്പ് വട്ട കുറുമ, കോക്കനട്ട് ക്രീമി കൂട്ടുകറി)

വൈൽഡ് കാർഡ് എൻട്രി

  • സ്മിത പി.കെ. (Brinjal Peanut Coconut Milk Grevi, Sweet Potato With Green Pepper, Jack Fruit Koftha Curry)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com