sections
MORE

ചൂടത്തു വിയർത്തുകുളിച്ച് നിൽക്കുമ്പോൾ ഒരു സോഡാനാരങ്ങ അങ്ങട് കാച്ചിയാലോ

panam-karikk-juice
SHARE

മഴയൊന്ന് മാറിനിന്നപ്പോൾ വീരശൂരപരാക്രമിയായി വന്നുനിൽക്കുകയാണ് വെയിൽ. കുറച്ചുവർഷങ്ങളായി ചെറുവെയിലു മതി നമ്മെ ആപാദചൂഡം പൊള്ളിക്കാൻ. ചൂടത്തു വിയർത്തുകുളിച്ച് നിൽക്കുമ്പോൾ ഒരു സോഡാനാരങ്ങ അങ്ങട് കാച്ചിയാലോ...

ആരോഗ്യ വിചാരങ്ങൾ ഗൗരവമായി എടുക്കുന്നതിനാൽ നാടൻ പാനീയങ്ങളോടാണ് ഇന്നു പ്രിയം കൂടുതൽ. ഇന്ത്യയിലെ ഓരോ നാടിനും അവരുടേതായ സ്വന്തം ‘കലക്കൻ’ പാനീയങ്ങളുണ്ട്; നമുക്കു പരിചിതമായ സർബത്തു പോലെ.

Burans
വയലറ്റ് പൂക്കൾ ഉപയോഗിച്ച് ഉത്തരാഖണ്ഡുകാർ ഉണ്ടാക്കുന്ന ബുറാൻഷ് മധുരവും പുളിപ്പും ഒന്നിച്ചു സമ്മാനിക്കുന്ന ഒരു തനി നാടൻ പാനീയമാണ്.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഏറെ പ്രിയങ്കരമായ പാനീയമാണ് പച്ചമാങ്ങ അരച്ചെടുക്കുന്ന ആം പന്ന. മധുരവും മസാലയും പുളിപ്പും ചേർന്ന പന്ന ഒരിറക്ക് കുടിച്ചാൽ തന്നെ ഏതു ചൂടും പമ്പകടക്കും. തൊലികളയാതെ  മാങ്ങ തീയിൽ ചുട്ടെടുത്ത് ഉണ്ടാക്കുന്ന ബംഗാളിന്റെ ആം പൊറ ഷർബത്തും മറ്റൊരു മാങ്ങാ പാനീയം. ഒരു തരം വയലറ്റ് പൂക്കൾ ഉപയോഗിച്ച് ഉത്തരാഖണ്ഡുകാർ ഉണ്ടാക്കുന്ന ബുറാൻഷ് മധുരവും പുളിപ്പും ഒന്നിച്ചു സമ്മാനിക്കുന്ന ഒരു തനി നാടൻ പാനീയമാണ്. 

വേനലിനെ പറപ്പിക്കാൻ ഉത്തരേന്ത്യക്കാർ ധാരാളം കുടിക്കുന്ന ഒരു പാനീയമാണ് ജൽജീര. ജീരകം, കുരുമുളക്, കറുത്തുപ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന ജൽജീര വലിയ മൺകൂജയിലാണ് സൂക്ഷിക്കുക.

ഗുജറാത്തിലും മഹാരാഷ്ട്രിയിലും ഏറെ പ്രിയപ്പെട്ട വേനൽക്കാല പാനീയമാണ് പിയുഷ്. കട്ടിത്തൈര്, ജാതിക്ക, കുങ്കുമപ്പൂവ് എന്നിവയ്ക്കൊപ്പം ഉണക്കപ്പഴങ്ങളും ചേർത്താണ് ഇതുണ്ടാക്കുക. പിയൂഷ് എന്നാൽ അമൃത് എന്നാണ് അർഥം. ഉച്ചിയിൽ വെയിലേറ്റു വരുന്നവന് ശരിക്കുമൊരു അമൃത് തന്നെ.

കേരളത്തിലായാലും പഞ്ചാബി റസ്റ്ററന്റുകളിൽ കയറിയാൽ ഒരു ലസി കുടിക്കുന്നത് നമുക്കു ശീലമാണ്. പഞ്ചാബിന്റെ ചൂടേറിയ വഴിയോരങ്ങളിൽ വ്യത്യസ്തങ്ങളായ ഒട്ടേറെ ലസികൾ രുചിച്ചെടുക്കാം. ഒഡിഷയിൽ പ്രചാരത്തിലുള്ള ലസി വ്യത്യസ്തമാണ്. തേങ്ങ, ചെറി എന്നിവ ചേർത്ത് ലസിയെ അവർ സമ്പുഷ്ടമാക്കുന്നു.

മറ്റു പുറം ചേരുവകളൊന്നും ഇല്ലാതെ കുടിക്കുന്നവരെ ആകമാനം തണുപ്പിക്കുന്നതാണ് പനംകരിക്ക് ജ്യൂസ്. തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇതു സർവസാധാരണം. ചൂടിനെ കുടഞ്ഞെറിഞ്ഞ് ഉല്ലാസം പകരുന്ന റാഗി അമ്പാലി കർണാടക വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ കുടിച്ചിരിക്കേണ്ട ഒന്നാണ്.

ബംഗാളിൽ പ്രചാരത്തിലുള്ള ഗൊന്തോരാജ് നാരങ്ങ പിഴിഞ്ഞ് അതിലേക്ക് തൈരും പഞ്ചസാരയും കറുത്തുപ്പും തണുത്ത വെള്ളവും ചേർത്തുണ്ടാക്കുന്ന ഗൊന്തോരാജ് പാനീയം തളർച്ചയും ക്ഷീണവും തകർത്തെറിയും.

ദക്ഷിണേന്ത്യയിലെ മറ്റൊരു പരമ്പരാഗത പാനീയമാണ് പാനകം. ശർക്കരയും ഏലവും ചേർത്ത വെള്ളത്തിലേക്ക് കുരുമുളകും ഇഞ്ചിയും ചേർത്ത്, തണുപ്പിച്ചു കുടിച്ചാൽ അതൊരു വേറിട്ട അനുഭവം തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA