ADVERTISEMENT

കറിവയ്ക്കുമ്പോൾ എരിവ് അല്ലെങ്കിൽ ഉപ്പ് കൂടിപ്പോയാൽ എന്താണ് പരിഹാരം എന്ന് ചിന്തിക്കാത്തവരുണ്ടോ? ഇതാ അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട ചില നുറുക്കുവിദ്യകൾ.

∙കറിയിൽ എരിവോ എണ്ണയോ അധികമായാൽ, ഒന്നോ രണ്ടോ റൊട്ടിക്കഷണം അല്പം വെള്ളത്തിൽ കുഴച്ചു ചെറിയ ഉരുളകളാക്കിയതു ചേർത്തു നന്നായി ഇളക്കുക. അധികമുള്ള എണ്ണയും മസാലയും റൊട്ടിക്കഷണങ്ങൾ വലിച്ചെടുക്കും.

∙സവാള മുറിക്കുന്നതിന് അര മണിക്കൂർ മുമ്പ്, ഫ്രി‍ഡ്ജിൽ വയ്ക്കുക. പിന്നീടു മുറിച്ചാൽ, കണ്ണിൽ നിന്നു വെള്ളം വരില്ല.

∙സവാള വഴറ്റുമ്പോൾ അല്പം ഉപ്പു ചേർക്കുക. എളുപ്പം വഴന്നു കിട്ടും.

∙കറിക്കുള്ള ഗ്രേവിയിൽ ഉപ്പു കൂടിപ്പോയാൽ, ഒന്നോ രണ്ടോ ഉരുള ഗോതമ്പുമാവ് കുഴച്ചത് ഇട്ടു തിളപ്പിക്കുക. കറി വിള മ്പാൻ നേരം ഗോതമ്പു മാറ്റുക. ഉപ്പു കുറഞ്ഞു കിട്ടും.

∙കറിക്ക് കൊഴുപ്പും രുചിയും കൂടാൻ, അല്പം കശുവണ്ടി അരച്ചു ചേർക്കുക.

∙വെണ്ടയ്ക്ക വഴറ്റുമ്പോൾ ഒരു വലിയ സ്പൂൺ തൈരു ചേർത്താൽ പാത്രത്തിൽ ഒട്ടിപ്പിടിച്ചു കരി പിടിക്കില്ല.

∙ആട്ടിറച്ചി കറി വയ്ക്കും മുമ്പ്, ഇറച്ചിയിൽ അല്പം പപ്പായ അരച്ചു പുരട്ടിവച്ചാൽ വളരെയെളുപ്പം വെന്തു കിട്ടും.

∙പനീർ കറിയിൽ ചേർക്കും മുമ്പ്, അവ പൊടിഞ്ഞുപോകാ തിരിക്കാൻ വറുക്കാറില്ലേ? അതിനു പകരം വെളളത്തിലിട്ടു തിളപ്പിക്കുക.

∙തൈര്, കറിയിൽ ചേർക്കും മുമ്പു നന്നായി അടിക്കണം. അല്ലെങ്കിൽ കറിയിൽ തരികളായി കിടക്കും.

∙ഫ്രിഡ്ജിൽ വച്ച തേങ്ങ ചുരണ്ടിയത്, അരയ്ക്കാൻ ചെറു ചൂടുവെള്ളം ഉപയോഗിക്കുക.

∙ഫ്രിഡ്ജ് തുടയ്ക്കുന്ന വെള്ളത്തിൽ ഒന്നോ രണ്ടോ തുള്ളി വിനാഗിരി ചേർക്കുക. നല്ല തിളക്കം ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com