ADVERTISEMENT

കൊച്ചി കടവന്ത്ര കെ – കെ റോഡിലെ കെആർ ബേക്സ് ആണ് കാന്താരി അൽഫാം എന്ന മേയ്ക്കോവർ രുചി കണ്ടുപിടിച്ചത്. അറബിക്   ഡിഷിന് ഒരു നാടൻ ട്വിസ്റ്റ്– കാന്താരി അൽഫാമിനെ അങ്ങനെ പരിചയപ്പെടുത്താം. 

12 മണിക്കൂറിലേറെ ഉപ്പും കുരുമുളകും അറേബ്യൻ സ്പൈസ് മിക്സും മാരിനേറ്റ് ചെയ്ത് എണ്ണയില്ലാതെ പാതി ബേക്ക് ചെയ്തുവച്ച ചിക്കനെ കാന്താരി അരച്ചതു കൊണ്ടൊരു പുതപ്പു പുതപ്പിച്ച്   വീണ്ടുമിരുത്തും. ഓർഡർ കിട്ടുന്നതിനനുസരിച്ചാണ് അവസാന പടിയായ ഗ്രില്ലിങ്. മൊരിഞ്ഞ മാംസത്തിന്റെയും കാന്താരി ചുട്ടതിന്റെയും മാദകഗന്ധവുമായി മുന്നിലെത്തുന്ന ഈ ഡിഷിനൊപ്പം സ്ഥിരം അകമ്പടിക്കാരായ കുബ്ബൂസും ഗാർലിക്  പേസ്റ്റുമുണ്ടാകും. അവയ്ക്കൊന്നിനും പ്രസക്തിയില്ലാത്തവിധം കാന്താരിയുടെ തരിപ്പും വിനാഗിരിയുടെ ചെറുപുളിപ്പും ചേർന്ന ചിക്കൻ കഷ്ണങ്ങളുടെ രുചി മാത്രം നാവിൽ ബാക്കി നിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com