sections
MORE

70 രൂപയ്ക്ക് 25 കൂട്ടം കറികളുമായി വീട്ടിലെ ഊണ്! ഒപ്പം മനം നിറയ്ക്കുന്ന സ്നേഹക്കൂട്ടും

Homely Meals
ചിത്രം : കിച്ചു കുര്യൻ
SHARE

ഇടുക്കി യാത്രയിൽ മിതമായ നിരക്കിൽ വയറുനിറയെ ഭക്ഷണം കഴിക്കണോ? അശോക കവലയ്ക്കടുത്ത വീട്ടിലെ ഊണ് എന്ന നാടൻ ഭക്ഷണശാലയിലേക്ക് ധൈര്യമായി കയറിച്ചെല്ലാം.

70 രൂപയ്ക്ക് ഇടിയിറച്ചി, ചിക്കൻ തോരൻ, മീൻ മപ്പാസ്, മീൻ പീര, പായസം ഉൾപ്പെടെ 20–25 കൂട്ടം കറികളുമായി വീട്ടിലെ ഊണ്. ഇതൊന്നും കൂടാതെ മീൻ ഇറച്ചി സ്പെഷൽ വിഭവങ്ങളും ലഭിക്കും. സുശീലയെന്ന വീട്ടമ്മയുടെതാണ് ഈ കട. സഹായത്തിന് കുടുംബശ്രീ പ്രവർത്തകരുമുണ്ട്. സമൃദ്ധമായ നാടൻ കറികൾ കൂട്ടി ഊണ് കഴിച്ചവർക്കൊക്കെ വളരെ നല്ല അഭിപ്രായമാണ് ഈ കടയെക്കുറിച്ച്. മസാലരുചിയിൽ നിറഞ്ഞ ഭക്ഷണം കഴിച്ചു ശീലിച്ചവർക്ക് ഇവിടുത്തെ മസാലകുറഞ്ഞ നാടൻ ഭക്ഷണം ഒരു കനത്ത വെല്ലുവിളിയായിരിക്കും.

രുചിരഹസ്യത്തെക്കുറിച്ച് സുശീല

കടലക്കറി, മുട്ടക്കറി എല്ലാം തേങ്ങാ വറുത്താരച്ചാണ് കറി വയ്ക്കുന്നത്. അതു പോലെ തന്ന ഉച്ചയ്ക്ക് ഊണിന് ഒരു സ്പെഷൽ തീയലും ഇവിടെ പതിവാണ്. മസാലക്കൂട്ടുകൾ വീട്ടിൽ തന്നെ സ്വന്തമായി പൊടിച്ചെടുത്താണ് ഉപയോഗിക്കുന്നത്. തേങ്ങയില്ലാത്ത കറികൾ ഇവിടെ ഇല്ലെന്നു തന്നെ പറയാം.

അശോക കവലയിൽ നിന്ന് മുക്കാൽ കിലോമീറ്റർ ഇടുക്കി റോഡിലേക്ക് കയറിവരുമ്പോഴാണ് ഈ കട. വീടിനോട് ചേർന്നുള്ള കടയാണ്. ജീവിക്കാൻ ഒരു മാർഗവുമില്ലാതിരുന്ന സാഹചര്യത്തിൽ ആരംഭിച്ചതാണ് ഈ കട. രണ്ടു പെൺമക്കളെയും വിവാഹം കഴിച്ചയച്ചു കഴിഞ്ഞ് പുറത്തൊരു ജോലിക്കു പോകാൻ സാധിക്കാത്തതു കൊണ്ട് സുശീല ചെറിയൊരു കട വീടിനോടു ചേർന്ന് തുടങ്ങി. സ്വന്തമായി ഒരു വരുമാനമാർഗമായി. സുശില ചേച്ചിക്ക് മാത്രമല്ല കുടുംബശ്രീയിലെ ഏഴ് എട്ട് പേർക്കും ഇവിടെ ജോലിയുണ്ട്. ആവശ്യം അനുസരിച്ച് കൂടുതൽ ആൾക്കാരെ വിളിക്കാറുണ്ട്. നാട്ടിൻ പുറത്തെ നാടൻ ഭക്ഷണ രുചിയ്ക്ക് ഇടുക്കിക്കാരുടെ പ്രത്യേക സ്നേഹക്കൂട്ടും ചേരുമ്പോൾ രുചികൂടും.

Location - തൊടുപുഴ –  ഇടുക്കി മൂലമറ്റം കൂടി പോകുമ്പോൾ, അറക്കുളത്തിനു ശേഷമാണ് അശോക കവല.

English Summary: Idukki Special Homely Meals, Veettile Oonu , Kerala Village Style Meals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA