ADVERTISEMENT

വിശന്നു വലഞ്ഞ കുട്ടികളെ കാണുന്നത് സങ്കടകരമായ കാര്യമാണ്. നല്ലജോലിയും ജീവിത സൗകര്യങ്ങളും ഉള്ള ക്വാജ മൊയ്നുദ്ദീന്‍ എന്ന യുവാവ് ഒരുയാത്രയിൽ  കണ്ട കാഴ്ച അദ്ദേഹത്തിന്റെയും ചുറ്റുമുള്ളവരുടെയും  ജീവിതം തന്നെ മാറ്റി. എച്ചിൽ പൊതിയ്ക്കായി ഒരു നായയോടു കടിപിടി കൂടുന്ന രണ്ടു കുഞ്ഞുങ്ങൾ...

ഭക്ഷണം പാകം ചെയ്യാൻ ഇഷ്ടമുള്ള ക്വാജ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പാചകവീഡിയോകൾ ചെയ്യാൻ തുടങ്ങി. വലിയ ചരുവം നിറയേ ബിരിയാണിയും മട്ടന്‍കറിയുമൊക്കെയായി നിറഞ്ഞചിരിയോടെ ഒാരോ അനാഥാലയങ്ങളിലേക്കും കയറിച്ചെല്ലാന്‍ പ്രേരിപ്പിച്ചത് ആ കുഞ്ഞുങ്ങളുടെ സങ്കടമാണ്. ഐ. ടി ജോലി ഉപേക്ഷിച്ച് പാചകവീ‍ഡിയോകള്‍ ഉള്‍പ്പെടുത്തി  യൂട്യൂബ് ചാനല്‍ നടത്തുന്ന ക്വാജ മൊയ്നുദ്ദീന്‍. ആ ചാനലിനിപ്പോള്‍  12 ലക്ഷത്തിലധികം വരിക്കാര്‍. 

നവാബ്സ് കിച്ചൻ,ഫൂഡ് ഫോർ ആൾ ഓർഫൻസ് ഇങ്ങനെ തുടങ്ങുന്ന ഒരു യുട്യൂബ് ചാനൽ. ഈ വരികളിലുണ്ട് എല്ലാം. വീഡിയോ തുടങ്ങുന്നത് തന്നെ വെള്ളകുര്‍ത്തയും പൈജാമയുമണിഞ്ഞ് ചിരിച്ച്കൊണ്ട് പാചകം ചെയ്യാന്‍ തുടങ്ങുന്ന മൊയിനുദ്ദീനിൽ നിന്നാണ്, എസിയില്‍ ജോലിചെയ്തിരുന്ന അദ്ദേഹം ഇപ്പോള്‍ 12, 13 മണിക്കൂര്‍ വെയിലിലും തണുപ്പിലും ഒക്കെയിരുന്ന് പാചകവീഡിയോകള്‍ എടുക്കുന്നത് കുഞ്ഞുമുഖങ്ങളിലെ പുഞ്ചിരി കാണാനാണ്. ഒരു നേരമെങ്കീലും അവരുടെ കുഞ്ഞുവയര്‍ സംതൃപ്തിയോടെ നിറയാനാണ്.

ഈ യൂട്യൂബ് ചാനലിൽ  രുചികരമായ ഭക്ഷണം റെസിപ്പി ആയി കാഴ്ചക്കാരിലേക്കും  ഉണ്ടാക്കുന്ന ഭക്ഷണമത്രയും പോകുന്നത് അനാഥാലയങ്ങളിലേക്കുമാണ്. മൊയിനുദ്ദീനൊപ്പം കൂട്ടുകാരും ഇതിനായി പ്രവര്‍ത്തിക്കുന്നു.ഒാരോ മാസവും 1200 കുഞ്ഞുങ്ങള്‍ക്കെങ്കിലും ഇവര്‍ ഭക്ഷണമെത്തിക്കുന്നു. അതിനായി യുട്യൂബ് ചാനൽ വഴി ഒാരോ ആഴ്ചയും രണ്ടോ മൂന്നോ വീഡിയോകള്‍ പോസ്റ്റ് ചെയ്യും. 

English Summary: Nawab Kitchen, Food Vlogger, Nawab's Kitchen Food For All Orphans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com